23 December 2024, Monday
KSFE Galaxy Chits Banner 2

വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വിലയില്‍ നേരിയ കുറവ്

Janayugom Webdesk
ന്യൂഡല്‍ഹി
October 1, 2022 9:09 am

രാജ്യത്ത് വാണിജ്യാവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ സിലണ്ടറിന് 33.50 രൂപയാണ് കുറച്ചത്. ഇപ്പോള്‍ വാണിജ്യ സിലിണ്ടറിന്റെ വില 1896.50 രൂപയാണ്. 1863 ആയിരുന്നു പഴയ വില. എന്നാല്‍ ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. സെപ്തംബറില്‍ വാണിജ്യ സിലിണ്ടര്‍ വില 94.50 രൂപ കുറച്ചിരുന്നു. കഴിഞ്ഞ നാല് മാസത്തിനിടയില്‍ 400 രൂപയ്ക്കടുത്ത് വാണിജ്യ സിലിണ്ടര്‍ വില കുറച്ചിരുന്നു.

Eng­lish Summary:A slight reduc­tion in the price of the cylin­der for com­mer­cial use
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.