18 October 2024, Friday
KSFE Galaxy Chits Banner 2

Related news

October 17, 2024
October 17, 2024
October 16, 2024
October 15, 2024
October 15, 2024
October 15, 2024
October 15, 2024
October 12, 2024
October 12, 2024
October 10, 2024

ദൃശ്യം മോഡല്‍ കൊ ല? കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്താന്‍ വീടിന്റെ തറ തുരന്നു പരിശോധന

Janayugom Webdesk
കോട്ടയം
October 1, 2022 12:01 pm

കോട്ടയത്ത് കാണാതായ യുവാവിനെ കൊലപ്പെടുത്തി വീടിന്റെ തറയില്‍ കുഴിച്ചിട്ടതായി സംശയം. ചങ്ങനാശ്ശേരി എസി റോഡില്‍ പൂവത്തിന് സമീപത്തുള്ള വീടിന്റെ തറ തുരന്ന് യുവാവിന്റെ മൃതദേഹം കുഴിച്ചിട്ടതായാണ് പൊലീസിന് സൂചന ലഭിച്ചത്. വീടിന്റെ തറ പൊളിക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്. ആലപ്പുഴ സ്വദേശിയായ ബിന്ദുകുമാറിനെ (40) കാണാതായിരുന്നു. 

യുവാവിന്റെ ബൈക്ക് കോട്ടയം തൃക്കൊടിത്താനത്തെ തോട്ടില്‍ നിന്നും ലഭിച്ചിരുന്നു. യുവാവിനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുന്നതിനിടെയാണ് കൊലപാതകമാണെന്ന വിവരം പൊലീസിന് ലഭിച്ചത്. ബിന്ദുകുമാറിന്റെ ബന്ധുവിന്റെ വീട്ടിനുള്ളില്‍ മൃതദേഹം കുഴിച്ചിട്ടതായാണ് വിവരം. വീടിനുള്ളില്‍ സമീപകാലത്തായി ചില നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നതായും കണ്ടെത്തിയിരുന്നു. ചങ്ങനാശ്ശേരി തഹസില്‍ദാറുടെ സാന്നിധ്യത്തിലായിരിക്കും പൊലീസ് വീടിന്റെ തറ തുരന്ന് പരിശോധന നടത്തുക. 

Eng­lish Summary:Dig the floor of the house to find the body of the miss­ing man
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.