23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024
December 20, 2024
December 19, 2024
December 19, 2024
December 18, 2024

ഇന്തോനേഷ്യയില്‍ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ കാണികള്‍ക്കിടയില്‍ അക്രമം; 127 പേര്‍ കൊല്ലപ്പെട്ടു

Janayugom Webdesk
ജാവ
October 2, 2022 9:41 am

ഇന്തോനേഷ്യയില്‍ ഫുട്ബോള്‍ മത്സരത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 127 പേര്‍ കൊല്ലപ്പെട്ടു. ഫുട്ബാൾ സ്റ്റേഡിയത്തിൽ അക്രമമുണ്ടായതിന് പിന്നാലെയാണ് ആളുകല്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. ബിആർഐ ലീഗ് വണ്ണിൽ കിഴക്കൻ ജാവയിൽ കാൻജുർഹാൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് ദാരുണസംഭവം ഉണ്ടായത്.

മത്സരത്തിൽ തോറ്റ ടീമിന്റെ കാണികളാണ് അക്രമം നടത്തിയതെന്ന് കിഴക്കൻ ജാവ പ്രവിശ്യ പൊലീസ് മേധാവി നിക്കോ അഫിന്റ പറഞ്ഞു. കലാപകാരികളെ പിരിച്ചുവിടാൻ ടിയർ ഗ്യാസ് പ്രയോഗിച്ചുവെന്നും അദ്ദേഹം അറിയിച്ചു. ഇന്തോനേഷ്യ ഫുട്ബാൾ അസോസിയേഷൻ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. സംഭവത്തിൽ അന്വേഷണം നടത്താൻ പ്രത്യേക സംഘത്തേയും നിയോഗിച്ചു. സംഭവത്തെ തുടർന്ന് ലീഗിലെ മത്സരങ്ങൾ ഒരാഴ്ചത്തേക്ക് സസ്‍പെൻഡ് ചെയ്തു. അക്രമത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

Eng­lish Summary:Violence among spec­ta­tors at foot­ball sta­di­um in Indone­sia; 127 peo­ple were killed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.