15 November 2024, Friday
KSFE Galaxy Chits Banner 2

Related news

August 23, 2024
May 8, 2024
January 30, 2024
October 24, 2023
October 9, 2023
October 1, 2023
September 7, 2023
July 30, 2023
July 9, 2023
May 30, 2023

മഞ്ജു വാര്യരെ നൃത്തം പഠിപ്പിച്ചു പ്രഭുദേവ; ‘ആയിഷ’യിലെ കണ്ണില് കണ്ണില്

Janayugom Webdesk
October 2, 2022 10:20 am

എം ജയചന്ദ്രന്റെ വശ്യ സംഗീതത്തിൽ പ്രേക്ഷക ഹൃദയത്തിൽ ഇടം നേടി കണ്ണില് കണ്ണില്.. എന്ന ഗാനം . നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത് പ്രദർശനത്തിന് ഒരുങ്ങുന്ന ആദ്യ ഇന്ത്യോ അറബ്യേൻ ചിത്രമായ “ആയിഷ“യിലെ മറ്റൊരു മനോഹര ഗാനം കൂടി പ്രേക്ഷകരിലേക്ക് എത്തി . ബി കെ ഹരിനാരായണന്റെ മനോഹരമായ വരികൾക്ക് സംഗീതം നൽകിയത് എം.ജയചന്ദ്രനാണ്. അഹി അജയനാണ് ഗാനം ആലപിച്ചിരിക്കുന്നത്. നേരത്തെ പുറത്തുവിട്ട ഗാനത്തിന്റെ ടീസർ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. കൂടാതെ ചിത്രത്തിന്റെതായി പുറത്തുവന്ന മറ്റൊരു ഗാനവും പ്രേക്ഷകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

നാളുകൾക്ക് ശേഷം തമിഴ് താരം പ്രഭുദേവ മലയാളത്തിൽ ഡാൻസ് കൊറിയോഗ്രാഫി നിർവ്വഹിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മഞ്ജു വാര്യക്ക് പുറമേ ക്ലാസ്മേറ്റ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ രാധികയും ഈ സിനിമയിലൂടെ ഇടവേള കഴിഞ്ഞ് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുണ്ട്. കൂടാതെ ഒട്ടെറെ വിദേശതാരങ്ങളും ആയിഷയുടെ ഭാഗമായി എത്തും.

പ്രഭുദേവ മഞ്ജുവാര്യർ ചിത്രത്തിന് വേണ്ടി കൊറിയോഗ്രാഫി ഒരുക്കുമ്പോൾ കാണികൾക്ക് ചിത്രം ഒരു നൃത്ത വിസ്മയം തന്നെ ഒരുക്കുമെന്ന് പ്രതീക്ഷിക്കാം. മഞ്ജു വാര്യർ എന്ന നടനവിസ്മയത്തിന്റെ നൃത്തചാരുതയ്ക്ക് അത്രമേൽ തന്നെ പ്രേക്ഷകർക്കിടയിൽ സ്വീകര്യതയുണ്ട്. അതുകൊണ്ട് തന്നെ ആരാധകർക്കും മറ്റ് പ്രേക്ഷകർക്കും “ആയിഷ” ഒരു പോലെ സ്വീകാര്യമാകുമെന്ന് പ്രതീക്ഷിക്കാം.

വിജയ് ദേവരകൊണ്ട ചിത്രമായി ലൈഗറിനു ശേഷം വിഷ്ണുശർമ്മ ഛായാഗ്രഹണം നിർവഹിക്കുന്ന മലയാള ചിത്രം കൂടിയാണ് “ആയിഷ”. ആഷിഫ് കക്കോടിയുടേതാണ് രചന. ക്രോസ് ബോർഡർ സിനിമയുടെ ബാനറിൽ സംവിധായകൻ സക്കറിയയാണ് ആയിഷ നിർമ്മിക്കുന്നത്. ഫെദര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ്,മൂവീ ബക്കറ്റ് എന്നീ ബാനറുകളില്‍ ശംസുദ്ധീന്‍ മങ്കരത്തൊടി, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി ബി, ബിനീഷ് ചന്ദ്രൻ എന്നിവരാണ് ഈ ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ. ബി കെ ഹരിനാരായണൻ, സുഹൈല്‍ കോയ എന്നിവർ എഴുതിയ വരികൾക്ക് എം ജയചന്ദ്രന്‍ സംഗീത സംവിധാനം നിർവഹിക്കുന്നു ഈ ചിത്രത്തില്‍ പ്രശസ്ത ഇന്ത്യൻ, അറബ് പിന്നണി ഗായകര്‍ പാടുന്നു. എഡിറ്റിംഗ് അപ്പു എന്‍ ഭട്ടതിരി, കലാസംവിധാനം മോഹന്‍ദാസ്, വസ്ത്രാലങ്കാരം സമീറ സനീഷ്, ചമയം റോണക്‌സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ബിനു ജി നായര്‍, ശബ്ദ സംവിധാനം വൈശാഖ്, സ്റ്റില്‍സ് രോഹിത് കെ സുരേഷ്, ലൈന്‍ പ്രൊഡ്യൂസര്‍ റഹിം പി എം കെ.

https://www.youtube.com/watch?v=kPEIHs21TA4

 

Eng­lish Summary:Prabhudeva teach­es dance to Man­ju War­ri­er; Eye to eye in ‘Aisha’

You may also like this video

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.