ജാനേമൻ എന്ന സിനിമക്ക് ശേഷം ചിയേഴ്‌സ് എന്റർടൈൻമെന്റസ് അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘ജയ ജയ
ജയ ജയ ഹേ’. ചിയേഴ്‌സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ എന്നിവരും സൂപ്പർ ഡ്യുപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസനും ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിൽ ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു. സംവിധായകൻ വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ഒരു ഫാമിലി എന്റർടെയ്നർ ആയ ചിത്രത്തിൽ വലിയ താര നിര അണിനിരക്കുന്നുണ്ട്.
മുത്തുഗൗ, അന്താക്ഷരി തുടങ്ങിയ സിനിമകളിലുടെ പ്രശസ്തി നേടിയ സംവിധായകനാണ് വിപിൻ ദാസ്. കൊല്ലത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരിച്ച സിനിമയിൽ ഹ്യുമറിനു ഏറെ പ്രാധാന്യമുണ്ട്. ചിത്രത്തിന്റെ ടീസർ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. ദമ്പതികളായി ദർശനയും ബേസിലും വേഷമിടുന്നു.ദീപാവലി റീലീസായി ‘ജയ ജയ ജയ ജയ ഹേ ’ തീയേറ്ററുകളിൽ പ്രേക്ഷകർക്ക് മുന്നിലെത്തും.
ആനന്ദ് മൻമഥൻ, അസീസ്,സുധീർ പറവൂർ, നോബി മാർക്കോസ്, മഞ്ജു പിള്ള എന്നിവരാണ് മറ്റുള്ള പ്രധാന വേഷങ്ങളിൽ.ഐക്കൺ സിനിമാസ് ’ ജയ ജയ ജയ ജയ ഹേ ’ യുടെ വിതരണക്കാർ.ബബ്ലു അജുവാണ് ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി (DOP),ജോൺ കുട്ടിയാണ് എഡിറ്റിങ് വിഭാഗം കൈകാര്യം ചെയ്യുന്നത്.അങ്കിത് മേനോൻ സംഗീത സംവിധാനം നിർവഹിക്കുന്നു.ഗാന രചന — വിനായക് ശശികുമാർ,ശബരീഷ് വർമ്മ, ജമൈമ .ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.കല — ബാബു പിള്ള,ചമയം — സുധി സുരേന്ദ്രൻ,വസ്ത്രലങ്കാരം — അശ്വതി ജയകുമാർ,നിർമ്മാണ നിർവഹണം — പ്രശാന്ത് നാരായണൻ,മുഖ്യ സഹ സംവിധാനം — അനീവ് സുരേന്ദ്രൻ,ധനകാര്യം — അഗ്നിവേഷ്, പ്രൊഡക്ഷൻ കോർഡിനേറ്റർ — ഐബിൻ തോമസ്,നിശ്ചല ചായാഗ്രഹണം ‑എസ് ആർ കെ , വാർത്താ പ്രചരണം — വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.യെല്ലോ ടൂത്ത് ആണ് പബ്ലിസിറ്റി ഡിസൈൻസ്.
english summary: jaya jaya jaya jaya hey teaser release
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.