കിഴക്കന്‍ ഡല്‍ഹിയില്‍ 2020ലുണ്ടായ കലാപത്തിനിടെ ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ പോയ പ്രതിയെ ഡല്‍ഹി പൊലീസിലെ ക്രൈംബാഞ്ച് പിടികൂടി. രണ്ട് വര്‍ഷമായി പൊലീസ് അന്വേഷിക്കുന്ന പ്രതിയെ അലിഗഡില്‍വച്ചാണ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് വസീം എന്ന സല്‍മാനാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
കലാപത്തിനിടയില്‍ നടന്ന ആക്രമണത്തില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടതിനു പുറമെ ഡല്‍ഹി മുന്‍ ഡെപ്യൂട്ടി കമ്മിഷണറടക്കം 50 പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. 2020 ജനുവരിയില്‍ ചാന്ദ് ബാഗിലെ പ്രധാന റോഡായ വസീറാബാദിലാണ് സിഎഎക്കും എന്‍ആര്‍സിക്കുമെതിരെ പ്രക്ഷോഭം നടന്നത്.
English summary: Delhi riot case: Cop Ratan Lal’s killer held from Aligarh after 2 yrs
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.