ഇടുക്കി ജില്ലയിലെ ദുര്‍മന്ത്രവാദങ്ങളെകുറിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ് വകുപ്പ്. ഡിവൈഎസ്പി, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിമാര്‍ എന്നിവരുടെ നേത്യത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. ഇതിനോടുബന്ധിച്ച് നടന്ന അന്വേഷണത്തില്‍ തൊടുപുഴ അടക്കമുള്ള മേഖലയില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന ദുര്‍മന്ത്രവാദങ്ങള്‍ നടന്നിരുന്ന കേന്ദ്രങ്ങള്‍ പൂട്ടിതായും ജില്ലാ പൊലീ്്‌സ് മേധാവി വി.യു കുര്യക്കോസ് പറഞ്ഞു.
മുമ്പ് ഉണ്ടായിട്ടുള്ള ദുര്‍മന്ത്രവാദങ്ങളും അതുമായി ബന്ധപ്പെട്ട സംഭവങ്ങളെ കുറിച്ചും അനന്തര തലമുറയില്‍പ്പെട്ടവര്‍ ഇത്തരം ആഭിചാര കര്‍മ്മങ്ങള്‍ നടത്തുന്നുണ്ടേയെന്നതും അന്വേഷണവിധേയമാണ്. ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും പരിശോധിച്ച് വരികയാണ്. ജില്ലയിലെ മുഴുവന്‍ പ്രദേശങ്ങള്‍ കേന്ദ്രികരിച്ചും ശക്തമായ നിരീക്ഷണം നടത്തുവാനുള്ള നിര്‍ദ്ദേശമാണ് ഉന്നത പൊലീ്‌സ് വകുപ്പ് നല്‍കിയിട്ടുള്ളത്. ജില്ലയിലെ നടന്ന് വരുന്നതും നടന്നിട്ടുള്ളതുമായ മൃഗബലികള്‍ അടക്കമുള്ള കാര്യങ്ങളും പരിശോധിച്ച് വരികയാണെന്ന് ജില്ലാ പൊലീസ് മേധാവി വി.യു കുര്യക്കോസ് പറഞ്ഞു. തമിഴ് വംശജര്‍ തിങ്ങി പാര്‍ക്കുന്ന തോട്ടം മേഖലകളും, ഒറ്റപ്പെട്ട പൂജാകേന്ദ്രങ്ങളും കൂടുതല്‍ നിരീക്ഷണത്തിന് ഇതോടെ വിധേയമാകും.
English Summary: Idukki district witchcraft cases will be investigated
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.