നവജാതശിശുക്കൾക്ക് ജനനസർട്ടിഫിക്കറ്റിനൊപ്പം ആധാർ കാർഡും ലഭ്യമാക്കുന്ന പദ്ധതി എല്ലാ സംസ്ഥാനങ്ങളിലാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. നിലവിൽ രാജ്യത്തെ 16 സംസ്ഥാനങ്ങളിലാണ് ആധാറുമായി ബന്ധിപ്പിച്ച് ജനന രജിസ്ട്രഷൻ നടപ്പിലാക്കുന്നത്. ഇത് വൈകാതെ എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കാനാണ് ശ്രമം.
നവജാതശിശുക്കൾക്ക് ആധാർ നമ്പർ നൽകുന്നതിനുള്ള സൗകര്യം യുനീക് ഐഡന്‍റിഫികേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഒരുക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
അഞ്ച് വയസുവരെയുള്ള കുട്ടികളുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കില്ല. എന്നാൽ അഞ്ച് വയസ് പൂർത്തിയാൽ ആധാർ പുതുക്കണം. രാജ്യത്ത് ഇതുവരെ 134 കോടി ആധാറുകൾ നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം മാത്രം 20കോടി ആളുകളാണ് പുതുതായി ആധാർ എടുക്കുകയും വിവരങ്ങൾ പുതുക്കയും ചെയ്തതത്.
നേരത്തെ, പത്ത് വർഷം മുമ്പുള്ള ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കണമെന്ന് യുഐഡിഎഐ അറിയിച്ചിരുന്നു.
English Summary: Aadhaar For Newborns Along With Birth Certificates In All States
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.