3 May 2024, Friday

കറുത്ത പൂച്ച

സുമി
October 16, 2022 4:28 pm
നസ്സിൽ 
നിനച്ചിരിക്കാതെ
ഒരു കറുത്ത പൂച്ച
നിലവിളിക്കാറുണ്ട് 
അശാന്തിയുടെ വിഘ്നം
ആഘോഷങ്ങളിലെ
വെളിച്ചത്തിൽപ്പോലും
ഒരിരുണ്ടപുക 
സുതാര്യമാക്കാറുണ്ട് 
കൺകളറിയാതെ
ചുണ്ടുകൾ പലർക്കായ്
ആത്മാവില്ലാതെ 
ചിരിക്കാറുണ്ട് 
എന്തിനേറെ, 
പ്രണയമൊരു മഴയാകുന്ന
മദാലസ രാത്രികളിൽ
ആ കറുത്തപൂച്ച
എന്നിലെ 
രസച്ചരടുകളത്രയും 
ഇറുത്തെടുത്തു
എന്നെ 
ആത്മാവില്ലാത്തവളാക്കാറുണ്ട് 
പാവമാമവനെ 
കബളിപ്പിക്കുന്നതിനെചൊല്ലി 
നീറിനീറി 
പിന്നെ ഞാൻ 
വെണ്ണീറാകാറുണ്ട് 
അതേ,
ആ പ്രണയപുഷ്പത്തിന്റെ 
വെളുത്ത വിസ്മയത്തിൽ പോലും
ആ കറുത്ത പൂച്ച
ആത്മാവിനെ തൊട്ടുരുമ്മി 
ശ്മശാനത്തിലെ 
ശവംനാറിപ്പൂവിൻ 
ഗന്ധമോർമിപ്പിക്കാറുണ്ട്
എങ്കിലുമെങ്കിലും, 
ജീവിതത്തിന്റെ
ചില വേരുകളെന്നിൽ 
തീർത്തും ഭവ്യമായ
ഒരാത്മഹർഷത്തിന്റെ- 
വെളുത്ത സൂനം വിരിയിക്കാറുണ്ട്!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.