22 November 2024, Friday
KSFE Galaxy Chits Banner 2

Related news

September 27, 2024
July 19, 2024
March 1, 2024
December 10, 2023
December 6, 2023
October 3, 2023
September 11, 2023
July 30, 2023
June 4, 2023
May 14, 2023

വെടിക്കെട്ടിലെ കല്യാണപാട്ട് റിലീസായി; ചിത്രം ഒക്ടോബർ 28നെത്തും

Janayugom Webdesk
October 17, 2022 9:04 pm

വിഷ്ണു ഉണ്ണികൃഷ്‌ണൻ, ബിബിൻ ജോർജ്‌ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം വെടിക്കെട്ടിലെ കല്യാണ പാട്ട് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. ”ഇന്ദീവരം പോലെ” എന്ന് തുടങ്ങുന്ന ഗാനത്തിൻ്റെ വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.ബിബിൻ ജോർജും, ഷിബു പുലർകാഴ്ചയും ചേർന്ന് എഴുതിയ വരികൾക്ക് സംഗീത സംവിധാനം ചെയ്തിരിക്കുന്നത് ഷിബു പുലർകാഴ്ച്ച തന്നെയാണ്. കല്യാണപാട്ട് ആലപിച്ചിരിക്കുന്നത് ഷിബു പുലർകാഴ്ച്ച, വിഷ്ണു ഉണ്ണികൃഷ്ണൻ, ഹരി കണ്ടാമുറി, ജ്യോതിഷ് ബാബു, ജിതേഷ് ബാബു, സുബയ്യൻ പറവൂർ, വിനോദ് കലാഭവൻ, സഞ്ജയ് ശങ്കർ എന്നിവർ ചേർന്നാണ്. ചിത്രം ഒക്ടോബർ 28 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. ആഗോളതലത്തിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്‍ണനും ചേർന്നാണ്.

കെട്ടുറപ്പുള്ള തിരക്കഥയ്ക്കും മികച്ച അഭിനയത്തിനും പ്രശസ്തി നേടിയ വിഷ്‌ണു ഉണ്ണികൃഷ്‌ണൻ — ബിബിൻ ജോർജ്‌ കൂട്ട്കെട്ട് വീണ്ടുമെത്തുമ്പോൾ ഒരു മികച്ച ചിത്രം തന്നെ ലഭിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ഇരുവരും ചേർന്നാണ്. ഇരുവരും ആദ്യമായി സംവിധാനമേഖലയിലേക്ക് പ്രവേശിക്കുന്ന ചിത്രമെന്ന പ്രത്യേകതയും വെടിക്കെട്ടിനുണ്ട്. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിയോ ജോസഫും, ഹന്നാൻ മാരാമുറ്റവും ആണ് സഹനിർമ്മാണം. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും തന്നെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഇരുന്നൂറോളം പുതുമുഖ താരങ്ങൾ ആണ് അഭിനയിക്കുന്നത്.

പുതുമുഖം ഐശ്യര്യ അനിൽകുമാർ ആണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ഉത്സവാഘോഷ പ്രതീതി ജനിപ്പിക്കുന്ന പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.രതീഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിൽ ജോൺകുട്ടിയാണ് ചിത്രസംയോജനം. കലാ സംവിധാനം സജീഷ് താമരശ്ശേരി. ബിബിൻ ജോർജ്, ഷിബു പുലർകാഴ്ച, വിപിൻ ജെഫ്രിൻ,ജിതിൻ ദേവസ്സി, അൻസാജ് ഗോപി എന്നിവരുടെ വരികൾക്ക് സംഗീതം ഒരുക്കുന്നത് ശ്യാം പ്രസാദ്, ഷിബു പുലർകാഴ്ച, അർജുൻ വി അക്ഷയ എന്നിവർ ചേർന്നാണ്. പശ്ചാത്തല സംഗീതം: അൽഫോൺസ് ജോസഫ്. വാർത്ത പ്രചരണം: പി.ശിവപ്രസാദ്

 

https://youtu.be/4LVseA7BVmA

Eng­lish Sum­ma­ry: vediket­tu movie wed­ding song released
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.