പ്രമുഖ മെസേജിങ് ആപ്പായ വാട്സ്ആപ്പ് കഴിഞ്ഞ ദിവസം രണ്ടു മണിക്കൂറോളം പ്രവര്‍ത്തന രഹിതമായ സംഭവത്തില്‍ കേന്ദ്രം വിശദീകരണം തേടി. മാതൃ കമ്പനിയായ മെറ്റയോട് കേന്ദ്ര വിവര സാങ്കേതിക മന്ത്രാലയമാണ് വിശദീകരണം തേടിയത്.
മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജെന്‍സി റെസ്പോണ്‍സ് ടീം എന്ന നോഡല്‍ ഏജന്‍സിക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. മെസേജുകള്‍ അയക്കാനും സ്വീകരിക്കാനും ലോഗ് ഇന്‍ ചെയ്യാനും കഴിയാതിരുന്നതോടെ ബിസിനസ്-വ്യക്തിഗത ഇടപാടുകളില്‍ നിരവധി നഷ്ടങ്ങളുണ്ടായെന്നും നോട്ടീസില്‍ പറയുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്കാണ് വാട്സ്ആപ്പ് പ്രവര്‍ത്തനം തടസപ്പെടുന്നത്. തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ സാങ്കേതിക തകരാറാണ് പ്രശ്നത്തിന് കാരണമെന്നും പ്രശ്നം പരിഹരിച്ചതായും വാട്സ്ആപ്പ് സേവനം പുനഃസ്ഥാപിച്ചതിന് ശേഷം മെറ്റ അറിയിച്ചു.
വാട്സ്ആപ്പ് വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കേന്ദ്രം മെറ്റയോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
English Summary: WhatsApp malfunction; The Center sought an explanation
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.