കെജിരിവാളിന്‍റെ പ്രസ്ഥാവന ബിജെപിയെ തെല്ലൊന്നുമല്ല ആങ്കയിലാഴ്ത്തിയിരിക്കുന്നത്. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് തീവ്രഹിന്ദുത്വ അജണ്ടയുമായി മുന്നോട്ട് പോകുന്ന തങ്ങളെ കടത്തി വെട്ടിയുള്ള ആംആദ്മി പാര്‍ട്ടി നേതാവിന്‍റെ പ്രസ്ഥാവന വളരെ ആശങ്കയോടെയാണ് കാണുന്നത്. ഇന്ത്യന്‍ കറന്‍സിയില്‍ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങള്‍ പതിപ്പിക്കണം എന്ന ആം ആദ്മി ദേശീയ കണ്‍വീനറും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജിരിവാളിന്‍റെ പരാമര്‍ശത്തെ സര്‍വ്വ സന്നാഹവുമെടുത്ത് പ്രതിരോധിക്കുകയാണ് ബിജെപി
ബിജെപിയുടെ ഹിന്ദുത്വ മുഖം കെജിരിവാളിന്‍റെ നീക്കങ്ങള്‍മൂലം നഷ്ടമാകുമോ എന്ന ഭയം പാര്‍ട്ടിയെ ഏറെ അലട്ടുന്നു. അതിനാല്‍ ആം ആദ്മിയുടെ മുന്‍കാല ഹിന്ദു വിരുദ്ധനിലപാടുകള്‍ സജീവമാക്കി നിര്‍ത്തി പ്രതിരോധിക്കാനാണ് ബിജെപിയുടെ നീക്കം. ആം ആദ്മിയുടെ പഴയ നിലപാടുകള്‍ മറച്ച് വെക്കാനുള്ള വിഫലശ്രമമാണ് നടത്തുന്നത് എന്ന് ദേശീയ വക്താവ് സംപിത് പാത്രയും ഡല്‍ഹി എം പി മനോജ് തിവാരിയും പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹിന്ദു വിരുദ്ധ മുഖം മാറ്റാനാണ് ആം ആദ്മിയുടെ ശ്രമം.കെജിരിവാള്‍ ബി ജെ പിയെ ദല്‍ഹിയിലും പഞ്ചാബിലും തടഞ്ഞു എന്നത് ശരിയാണ്. ഇടതുപക്ഷ‑ലിബറല്‍, ഹിന്ദു വിരുദ്ധ, അര്‍ബന്‍ നക്സലൈറ്റ് എന്നിങ്ങനെ ബി ജെ പി ആരോപിക്കുന്ന കാര്യങ്ങളില്‍ തങ്ങള്‍ ഉള്‍പ്പെടില്ല എന്ന് തെളിയിക്കാന്‍ എ എ പി ആഗ്രഹിക്കുന്നു എന്നും ബി ജെ പി നേതാക്കള്‍ പറയുന്നു. ഹിന്ദു അനുകൂല പാര്‍ട്ടിയെന്ന പ്രതിച്ഛായ സംരക്ഷിക്കാന്‍ ബി ജെ പിക്ക് അതിനെ പ്രതിരോധിക്കുകയാണ്അതിനാല്‍ ഡല്‍ഹിയിലെ സര്‍ക്കാരിന്റെ പടക്ക നിരോധനം, ആം ആദ്മി നേതാവ് രാജേന്ദ്ര പാല്‍ ഗൗതം ഒരു മതപരിവര്‍ത്തന പരിപാടിയില്‍ ഹിന്ദു ദൈവങ്ങളെയും ദേവതകളെയും അപലപിച്ചുകൊണ്ട് സത്യപ്രതിജ്ഞ ചെയ്തത്, താഹിര്‍ ഹുസൈന്റെ ഡല്‍ഹി കലാപത്തിലെ പങ്കാളിത്തം എന്നിവ ബിജെപി സജീവമായി നിര്‍ത്തുകയാണ്.
അതേസമയം തെരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ പലപ്പോഴായി മാറ്റം വരുത്തിക്കൊണ്ട് നേരത്തെയും ബി ജെ പി ആക്രമണങ്ങളെ എഎപി വിജയകരമായി ഇല്ലാതാക്കിയിട്ടുണ്ട്. ദേശീയതയായാലും ഹിന്ദുത്വമായാലും തരം പോലെ ആം ആദ്മി നിലപാടുകള്‍ മാറ്റുകയും ചെയ്തിട്ടുണ്ട്. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ ആം ആദ്മിയുടെ ഇപ്പോഴത്തെ നിലപാട് ശ്രദ്ധേയമാണ്.ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം രാഷ്ട്രങ്ങളിലൊന്നായ ഇന്തോനേഷ്യയില്‍ കറന്‍സി നോട്ടുകളുടെ ഒരു വശത്ത് ഗണപതിയുടെ ചിത്രമുണ്ട് എന്നും 85 ശതമാനത്തിലധികം മുസ്ലീങ്ങളുള്ള രാജ്യത്ത് ഇതിന് സാധിക്കും എങ്കില്‍ ഇന്ത്യയ്ക്കും ഇത് സാധ്യമാകില്ലേ എന്നാണ് കെജിരിവാള്‍ പറയുന്നത്.
ഭൂരിപക്ഷ വോട്ടുകള്‍ എന്ന ലക്ഷ്യത്തിലേക്കാണ് ഹിന്ദു വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കി അതിന്റെ പകുതിയെങ്കിലും പിടിച്ചെടുക്കുക എന്നതാണ് അപ്പിന്‍റെ തന്ത്രം. പഞ്ചാബിലെ ജയത്തിന് ശേഷം ദേശീയ പാര്‍ട്ടി എന്ന ലേബല്‍ അത്രയും ആഗ്രഹിക്കുന്നുണ്ട് ഡല്‍ഹി മുഖ്യമന്ത്രി കൂടിയായ അദ്ദേഹം. അതേസമയം ഇതാദ്യമായല്ല ഹിന്ദുത്വ കാര്‍ഡ് കളിക്കുന്നത്. ആം ആദ്മി ശ്രമിക്കുന്നത് യഥാര്‍ത്ഥ രാമരാജ്യത്തിനാണ് എന്നും അതിന് ആദ്യം ഇല്ലാതാക്കേണ്ടത് അഴിമതി എന്ന രാവണനെ ആണ് എന്നും അടുത്തിടെയാണ് എ എ പി നേതാവ് ദുര്‍ഗേഷ് പഥക് പറഞ്ഞത്.
ഡല്‍ഹിയില്‍ രണ്ടാം തവണ അധികാരമേറ്റപ്പോള്‍ കെജിരിവാള്‍ ഹനുമാന്‍ ചാലിസ പാരായണം ചെയ്തിരുന്നു. താനൊരു ഹനുമാന്‍ ഭക്തനാണ് എന്നും കെജിരിവാള്‍ പരസ്യമായി പലപ്പോഴും പറഞ്ഞിട്ടുണ്ട്. ജമ്മു കശ്മീരിന പ്രത്യേക അധികാരം നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോള്‍ പ്രതിപക്ഷത്തെ പല പാര്‍ട്ടികളും വിയോജിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള സര്‍ക്കാരിന്റെ ഉദ്ദേശ്യത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്ത ബിജെപി ഇതര പാര്‍ട്ടിയിലെ ആദ്യത്തെ മുഖ്യമന്ത്രി യായിരുന്നു അദ്ദേഹം സ്‌കൂളുകളില്‍ ദേശസ്നേഹം വേണ്ടത്ര പഠിപ്പിക്കുന്നില്ലെന്നും പറഞ്ഞിരുന്നു.
സ്‌കൂളുകളില്‍ എല്ലാ ദിവസവും ഒരു മണിക്കൂര്‍ ദേശസ്നേഹം ചര്‍ച്ച ചെയ്യാന്‍ തങ്ങള്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു.രാമായണത്തിലും ഗീതയിലും ഉള്ള ഹിന്ദുത്വത്തില്‍ താന്‍ വിശ്വസിക്കുന്നു എന്നും പല കുറി വ്യക്തമാക്കിയിട്ടുള്ളതാണ്. ശ്രീരാമന്‍ ഒരിക്കലും നമ്മെ പരസ്പരം ശത്രുത പഠിപ്പിച്ചിട്ടില്ല എന്നും പക്ഷേ ചിലര്‍ ദളിതരെ അടിച്ചമര്‍ത്തുകയാണ് എന്നും ബി ജെ പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ എതിര്‍ത്ത് പറഞ്ഞിരുന്നു. ഇതെല്ലാം മുന്നില്‍ക്കണ്ട് സ്വന്തം സ്ഥാനം നഷ്ടപ്പെടുമോ എന്ന ഭയത്തിലാണ് ബിജെപി
English Summary:
BJP is afraid of Kejiriwal’s statement
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.