ട്വിറ്ററിന്റെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയതിനു പിന്നാലെ ശതകോടീശ്വരന്‍ ഇലോണ്‍ മസ്കിന്റെ ദ്രുതനീക്കം. ട്വിറ്ററിന്റെ സിഇഒ, സിഎഫ്ഒ, ട്രസ്റ്റ് ആന്റ് സേഫ്റ്റി മേധാവി എന്നിവരെലോണ്മസ്ക് പുറത്താക്കിയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വംശജനായ സിഇഒ പരാഗ് അഗര്‍വാളിനെയും ലീഗല്‍ എക്സിക്യൂട്ടീവ് വിജയ ഗാഡെയെയും പുറത്താക്കി. ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയ മസ്ക് ട്വിറ്റര്‍ വൃത്തിയാക്കാന്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ട്വിറ്റര്‍ വാങ്ങാനുള്ള 44 ബില്യണ്‍ ഡോളറിന്റെ കരാര്‍ പൂര്‍ത്തിയാക്കിയ മസ്ക് ഒരു സിങ്ക് കൈയില്‍ പിടിച്ച് ട്വിറ്റര്‍ ആസ്ഥാനത്തില്‍ പ്രവേശിക്കുന്ന വീഡിയോ വൈറലായിട്ടുണ്ട്.
ഏപ്രിലിലാണ് ട്വിറ്റര്‍ വാങ്ങുന്നുവെന്ന് ഇലോണ്‍ മസ്ക് പ്രഖ്യാപിച്ചത്. 3.67ലക്ഷം കോടി രൂപയുടേതായിരുന്നു കരാര്‍. എന്നാല്‍ വ്യാജ അക്കൗണ്ടുകളുടെ എണ്ണം സംബന്ധിച്ച കണക്കുകള്‍ നല്‍കിയില്ലെന്നാരോപിച്ച് ജൂലൈ മാസത്തോടെ കരാറില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് പ്രഖ്യാപിച്ചത് വലിയ കോളിളക്കമുണ്ടാക്കി. അനാവശ്യമായി ആരോപണങ്ങള്‍ ഉന്നയിച്ച് കരാറില്‍ നിന്ന് പിന്മാറാന് മസ്ക് ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററും നിയമപോരാട്ടം ആരംഭിച്ചു. ഇതിനിടെയാണ് കരാറുമായി മുന്നോട്ടുപോകുമെന്ന് ഇലോണ്‍ മസ്ക് അറിയിച്ചത്. പിന്നാലെ ട്വിറ്ററിലെ ബയോയും മസ്ക് മാറ്റി. ചീഫ് ട്വീറ്റ് എന്നാണ് പുതിയ ബയോ.
English summary; Musk has reportedly started cleaning up Twitter after completing the acquisition
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.