11 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

January 18, 2025
December 10, 2024
October 21, 2024
October 4, 2024
October 3, 2024
October 2, 2024
September 26, 2024
September 22, 2024
September 22, 2024
September 19, 2024

17 കാരിയുടെ മര ണം: ബലാ ത്സംഗം ചെയ്ത് കൊ ന്നുതള്ളിയത് പ്രായപൂര്‍ത്തിയാകാത്ത ബന്ധു

Janayugom Webdesk
ബിന്ദ്
October 30, 2022 5:59 pm

മധ്യപ്രദേശില്‍ 17 വയസ്സുള്ള പെൺകുട്ടിയെ പ്രായപൂർത്തിയാകാത്ത ബന്ധു ബലാത്സംഗം ചെയ്തതിനുശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലാണ് സംഭവം.
ഒക്ടോബർ 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരയായ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനി, ഉമ്രിയിലെ സ്‌കൂളിലേക്ക് സൈക്കിളിൽ പോകുമ്പോൾ കാണാതാവുകയായിരുന്നുവെന്ന് പോലീസ് സൂപ്രണ്ട് (എസ്പി) ശൈലേന്ദ്ര സിംഗ് പറഞ്ഞു. സ്കൂളിലേക്ക് പോകുന്നവഴി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതി, അടുത്തുള്ള വയലില്‍ വെച്ച് ബലാത്സംഗശ്രമം നടത്തുകയായിരുന്നു. ഇയാളുടെ ശ്രമത്തെ എതിർത്തതോടെ പ്രതി പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. സംഭവത്തിനുശേഷം പെണ്‍കുട്ടിയുടെ മൃതദേഹം സ്ഥലത്ത് ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തുവെന്നും പൊലീസ് വ്യക്തമാക്കി.
നാല് ദിവസത്തിന് ശേഷം പെൺകുട്ടിയുടെ മൃതദേഹം അഴുകിയ നിലയില്‍ വയലിൽ നിന്ന് കണ്ടെടുത്തു. കുട്ടിയുടെ സ്കൂള്‍ ബാഗും ഇവിടെ ഉപേക്ഷിച്ച നിലയിലായിരുന്നു.
പെണ്‍കുട്ടിയുടെ മരണത്തിന് പിന്നാലെ ഗ്രാമവാസികൾ പ്രതിഷേധിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു. അന്വേഷണത്തെത്തുടർന്ന്, പെണ്‍കുട്ടിയുടെ അയൽപക്കത്ത് താമസിച്ചിരുന്ന 17 വയസ്സുള്ള ബന്ധുവിനെ പോലീസ് അറസ്റ്റു ചെയ്തുു.

Eng­lish Sum­ma­ry; 17-year-old girl’s death: Raped and killed by minor relative

You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 11, 2025
March 11, 2025
March 11, 2025
March 10, 2025
March 10, 2025
March 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.