അറ്റകുറ്റപ്പണികളെയും സാങ്കേതിക പ്രശ്നങ്ങളെയും തുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേവന കമ്പനികളുടെ 75 വിമാനങ്ങള്‍ നിലത്ത്. ഇത് രാജ്യത്തെ മൊത്തം വിമാനങ്ങളുടെ 10 മുതല്‍ 12 ശതമാനം വരെ വരും. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഇത് ഗുരുതരമായ പ്രതിസന്ധി ഉണ്ടാക്കുമെന്നും ഏവിയേഷൻ കൺസൾട്ടൻസി സ്ഥാപനമായ സിഎപിഎയുടെ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
75 വിമാനങ്ങളുടെ അസാന്നിധ്യം വന്‍ നഷ്ടമാണ് കമ്പനികള്‍ക്ക് ഉണ്ടാക്കുക. ഇത് നിലവിലെയും ഭാവിയിലെയും യാത്രകളെ പ്രതികൂലമായി ബാധിക്കും. ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് ഉള്‍പ്പെടെയുള്ള ആഭ്യന്തര വിമാനക്കമ്പനികളൊന്നും ഇതുവരെ വിമാനങ്ങൾ നിലത്തിറക്കുന്നത് സംബന്ധിച്ച് പരസ്യമായ പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ലെന്നും സിഎപിഎ പറയുന്നു. അടുത്തിടെ അകാശ, സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ തുടങ്ങിയ ബജറ്റ് എയര്‍ലൈനുകളുടെ നിരവധി വിമാനങ്ങളില്‍ സാങ്കേതിക തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ചരക്കുനീക്കത്തില്‍ ഭാവിയില്‍ ഉണ്ടാകുന്ന കാലതാമസം പണലഭ്യതയെ ബാധിച്ചേക്കുമെന്നും വരുമാനം ആസൂത്രണം ചെയ്തതിനേക്കാൾ കുറവായിരിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
English Summary: 75 planes grounded in India: heading for crisis
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.