17 November 2024, Sunday
KSFE Galaxy Chits Banner 2

ആരോഗ്യ പ്രവർത്തകരും ഇനി ഖാദി അണിയും; മെഡിക്കൽ കോളജിൽ കോട്ടുകൾ വിതരണം ചെയ്തു

Janayugom Webdesk
കോഴിക്കോട്
November 18, 2022 8:56 pm

ഡോക്ടർമാർക്കും മെഡിക്കൽ വിദ്യാർഥികൾക്കും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ആവശ്യമായ ഖാദി ഓവർ കോട്ടുകൾ വിപണിയിലെത്തിച്ച് കേരള ഖാദി ഗ്രാമവ്യവസായ ബോർഡ്. പുതിയതായി പുറത്തിറക്കിയ ഖാദി കോട്ടുകൾ മെഡിക്കൽ കോളജിൽ വിതരണം ചെയ്തു. വിതരണത്തിന്റെ ഉദ്ഘാടനം ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ കോളേജ് പ്രിൻസിപ്പൽ ഡോ. ഇ വി ഗോപിക്ക് നൽകി നിർവ്വഹിച്ചു. 

ഖാദി മേഖലയുടെ നവീകരണവുമായി ബന്ധപ്പെട്ട് വിവിധങ്ങളായ പദ്ധതികളാണ് ബോർഡ് നടപ്പാക്കിവരുന്നതെന്ന് വൈസ് ചെയർമാൻ പി ജയരാജൻ പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഓവർ കോട്ടുകൾ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ആരോഗ്യ മേഖലയിലെ പുതിയ ചുവടുവെപ്പ് പരമ്പരാഗത വ്യവസായ മേഖലയായ ഖാദിയെ സഹായിക്കാൻ പറ്റുന്നതാണ്.

school

വസ്ത്ര പ്രചരണത്തിന് പുറമേ ഗ്രാമ- വ്യവസായ സംരംഭങ്ങളും ബോർഡ് പ്രോത്സാഹിപ്പിക്കുന്നുണ്ട്. മുതിർന്നവർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള ആധുനിക രീതിയിലുള്ള എല്ലാതരം വസ്ത്രങ്ങളും ഇന്ന് ഖാദിയിൽ ലഭ്യമാണ്. ഈ വർഷം ഇതുവരെ 42 കോടിയുടെ വസ്ത്രങ്ങൾ വിറ്റതായും വൈസ് ചെയർമാൻ പറഞ്ഞു.
കോളേജ് പിജി ലെക്ചർ ഹാളിൽ നടന്ന ചടങ്ങിൽ ഖാദി ബോർഡ് മെമ്പർമാരായ സാജൻ തൊടുക, എസ് ശിവരാമൻ, കോളേജ് വൈസ് പ്രിൻസിപ്പൽ സജിത് കുമാർ, സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എ എൻ നീലകണ്ഠൻ, ഖാദി ബോർഡ് ഡയറക്ടർ ഷാജി ജേക്കബ്, നഴ്സിംഗ് ഓഫീസർമാരായ ശ്രീജ, കെ പി സുമതി, പ്രൊജക്റ്റ് ഓഫീസർ കെ ഷിബി, വിവിധ സംഘടനാ പ്രതിനിധികളായ ഹംസ കണ്ണാട്ടിൽ, കൗശിക് കെ, ടി ഗോപകുമാർ എന്നിവർ സന്നിഹിതരായി. 

Eng­lish Sum­ma­ry: Health work­ers will now wear kha­di; Coats were dis­trib­uted in the med­ical college

You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.