ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം നീട്ടിവെച്ചിരിക്കുകയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ളകേന്ദ്ര സര്‍ക്കാര്‍.നവംബര്‍,ഡസിംബര്‍ മാസങ്ങളിലാണ് ശീതകാലസമ്മേളനംനടത്താറുള്ളത്.
എന്നാല്‍ ഇത്തവണ നംബറില്‍ സമ്മേളനം നടക്കുന്നില്ലെന്നുമാത്രമല്ല.ഡിസംബറില്‍ വെറും17സിറ്റിംങ്ങ് ആക്കി സമ്മേളനം കുറച്ചിരിക്കുകയാണ്.ഡിസംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെ രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ എട്ടിനാണ് ഫലപ്രഖ്യാപനം. ഡിസംബറില്‍ സമ്മേളനം ചേരുന്നത് തങ്ങളുടെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തടസ്സമാകുമെന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ എംപിമാര്‍ അഭിപ്രായപ്പെ്ട്ടിട്ടുണ്ട്.
ഡിസംബര്‍ ഏഴ് മുതല്‍ 29 വരെയാണ് പാര്‍ലമെന്റ് സമ്മേളനം. 23 ദിവസങ്ങളിലായി 17 സിറ്റിങ്ങുകള്‍ ഉണ്ടാകുമെന്നാണ് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചത്.കൊവിഡ് വെല്ലുവിളികളെ അതിജീവിച്ച സാഹചര്യത്തില്‍ ശീതകാലസമ്മേളനത്തില്‍ കാര്യമായ നിയന്ത്രണങ്ങള്‍ ഉണ്ടാകാനിടയില്ല. ആദ്യ ദിനത്തില്‍ അന്തരിച്ച സിറ്റിങ്ങ് എംപിമാര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിക്കും. പാര്‍ലമെന്‍റ് ശീതകാല സമ്മേളനം വെട്ടിച്ചുരുക്കിയതിനെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്
English Summary:
Thecentral government cut short the winter session of the Parliament
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.