ബലാത്സംഗക്കേസ് പ്രതിയായ ബേപ്പൂർ കോസ്റ്റൽ സിഐ പി ആർ സുനുവിനെ സസ്‌പെന്‍ഡ് ചെയ്തു. കൊച്ചി പൊലീസ് കമ്മീഷ്ണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ. ഇന്ന് ജോലിക്ക് കയറിയ സുനുവിനോട് അവധിയിൽ പോകാൻ എഡിജിപി നിർദേശിച്ചിരുന്നു. തുടർന്ന് പത്ത് ദിവസത്തെ അവധിയെടുക്കുകയായിരുന്നു.
ഒരാഴ്ച മുൻപാണ് സിഐ സുനുവിനെ തൃക്കാക്കരയിൽ നിന്നുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുക്കുന്നത്. സ്റ്റേഷനിലെത്തി നാടകീയമായി കസ്റ്റഡിയിലെടുത്ത് കൊണ്ട് പോവുകയായിരുന്നു. സുനു ഉൾപ്പെടെയുള്ള സംഘം ബലാത്സംഗം ചെയ്‌തെന്ന തൃക്കാക്കര സ്വദേശിയായ യുവതിയുടെ പരാതി. എന്നാൽ നാലുദിവസം തുടർച്ചയായി ചോദ്യം ചെയ്തിട്ടും സുനുവിനെതിരെ തെളിവുകൾ കണ്ടെത്താനായില്ലെന്നാണ് പൊലീസ് പറയുന്നത്. ഇതിനെ തുടർന്നാണ് സുനു ബേപ്പൂർ തീരദേശ പോലീസ് സ്റ്റേഷനിലെത്തി ചുമതലയേറ്റെടുത്തത്.
സുനുവിനെതിരെ ബലാത്സംഗമടക്കം ആറ് കേസുകൾ നിലവിലുണ്ട്. 9 തവണ വകുപ്പുതല നടപടിയ്ക്കും വിധേയനായിരുന്നു. പത്തുപേരെയാണ് തൃക്കാക്കര സ്വദേശിനിയുടെ പരാതിയിൽ പ്രതിചേർത്തത്. ഇതിൽ മൂന്നാം പ്രതിയാണ് പി ആർ സുനു.
എന്നാൽ പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്ന് സുനു മീഡിയവണിനോട് പറഞ്ഞു. പരാതി വ്യാജമാണെന്നും പരാതിക്കാരിയെ തനിക്കറിയില്ലെന്നും സുനു പറഞ്ഞു.
English Summary: The accused Beypur Coastal CI PR Sunu was suspended in ra pe case
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.