19 December 2024, Thursday
KSFE Galaxy Chits Banner 2

സിപിഐ മേഖലാ യോഗം കോട്ടയത്ത് നടന്നു

Janayugom Webdesk
കോട്ടയം
November 23, 2022 5:20 pm

സിപിഐ 24-ാം പാർട്ടി കോൺഗ്രസ് തീരുമാനങ്ങളുടെ റിപ്പോര്‍ട്ടിങ്ങിനായി കോട്ടയത്ത് മേഖലാ യോഗം ചേർന്നു. സംസ്ഥാനത്ത് അഞ്ച് മേഖലാ യോഗങ്ങൾ നടത്താനുള്ള പാർട്ടി സംസ്ഥാന കൗൺസിൽ തീരുമാനത്തിന്റെ ഭാഗമായാണ് കോട്ടയത്തു് യോഗം ചേർന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. 

കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നിന്നുള്ള പാർട്ടി സംസ്ഥാന‑ജില്ലാ കൗൺസിൽ അംഗങ്ങൾ, മണ്ഡലം കമ്മറ്റി അംഗങ്ങൾ, ലോക്കൽ സെക്രട്ടറിമാർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. കെ പി എസ് മേനോന്‍ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് സ്വാഗതം ആശംസിച്ചു. പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരൻ പങ്കെടുത്തു. ഇടുക്കി ജില്ലാ സെക്രട്ടറി സലിംകുമാർ കൃതജ്ഞത രേഖപ്പെടുത്തി.

Eng­lish Sum­ma­ry: CPI region­al meet­ing was held in Kottayam

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.