23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 16, 2024
November 9, 2024
November 7, 2024
November 5, 2024
November 2, 2024
October 31, 2024
October 31, 2024
October 28, 2024
October 26, 2024
October 25, 2024

കമിതാക്കളുടെ മേല്‍ സൂപ്പര്‍ ഗ്ലു ഒഴിച്ച് കൊ ലപാതകം; പൂജാരി അറസ്റ്റില്‍

Janayugom Webdesk
ജയ്പൂര്‍
November 23, 2022 9:56 pm

രാജസ്ഥാനിലെ ഉദയ്പൂരില്‍ കമിതാക്കളെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ സൂപ്പര്‍ ഗ്ലൂ ഒഴിച്ച ശേഷം കൊലപ്പെടുത്തിയ കേസില്‍ പൂജാരി അറസ്റ്റില്‍. 55കാരനായ ഭലേഷ് കുമാറാണ് പിടിയിലായത്. അധ്യാപകനായ രാഹുല്‍ മീണ, സോനു കന്‍വാര്‍ എന്നിവരാണ് മരിച്ചത്. ഈ മാസം 18ന് ആയിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. 

രാഹുലും സോനുവും പ്രണയബന്ധത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭലേഷ് കുമാര്‍ താമസിക്കുന്ന ക്ഷേത്രത്തില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. എന്നാല്‍ സോനുവുമായുള്ള ബന്ധത്തെക്കുറിച്ച് ഇയാള്‍ രാഹുലിന്റെ ഭാര്യയെ അറിയിക്കുകയായിരുന്നു. ഇതറിഞ്ഞതോടെ ഭലേഷ് കുമാറിനെതിരെ പീഡന പരാതി നല്‍കുമെന്നും ആളുകള്‍ക്കുമുമ്പില്‍ നാണംകെടുത്തുമെന്നും കമിതാക്കള്‍ ഭീഷണിപ്പെടുത്തി. ഇതോടെയാണ് ഇരുവരെയും കൊലപ്പെടുത്താന്‍ ഭലേഷ് കുമാര്‍ പദ്ധതിയിട്ടത്. 

തുടര്‍ന്ന് പൂജാരി സൂപ്പര്‍ ഗ്ലുവിന്റെ 50 പായ്ക്കറ്റുകള്‍ വാങ്ങി ഒരു വലിയ കുപ്പിയില്‍ നിറച്ചുവച്ചു. സംഭവ ദിവസം വൈകിട്ട് രാഹുലിനെയും സോനുവിനെയും ഒരു വനപ്രദേശത്തേക്ക് വിളിപ്പിച്ച പൂജാരി തന്റെ മുമ്പില്‍ വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു. ഇതനുസരിച്ച ഇരുവരുടെയും ശരീരമാസകലം പൂജാരി സൂപ്പര്‍ ഗ്ലു ഒഴിക്കുകയായിരുന്നു. 

അപകടം മണത്തെങ്കിലും പശ കാരണം രക്ഷപ്പെടാന്‍ ഇരുവര്‍ക്കും കഴിഞ്ഞില്ല. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇരുവരുടെയും തൊലി ഉരിഞ്ഞുമാറിയതായും പൊലീസ് പറയുന്നു. പിന്നാലെ രാഹുലിന്റെ കഴുത്തറുത്ത ശേഷം സോനുവിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ട പ്രതിയെ അന്വേഷണത്തിനൊടുവില്‍ പൊലീസ് കണ്ടെത്തുകയായിരുന്നു. 

Eng­lish Sum­ma­ry: Mur­der by pour­ing super glue on lovers; Priest arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.