27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 17, 2024
July 11, 2024
July 11, 2024
July 7, 2024
July 7, 2024
July 5, 2024
July 5, 2024
July 5, 2024
July 4, 2024
July 3, 2024

പേരാമ്പ്ര അനു കൊലപാതകം: പ്രതി മുജീബ് റഹ്മാൻ മറ്റൊരു ബലാത്സംഗക്കേസിലെ പ്രധാന പ്രതി

Janayugom Webdesk
കോഴിക്കോട്
March 18, 2024 9:52 am

കോഴിക്കോട് പേരാമ്പ്രയില്‍ പട്ടാപ്പകല്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി മുജീബ് റഹ്മാൻ മറ്റൊരു ബലാത്സംഗ‑കൊലപാതക കേസിലെ പ്രധാന പ്രതിയെന്ന് റിപ്പോര്‍ട്ടുകള്‍. മുജീബ് റഹ്മാൻ കൊലയ്ക്ക് മുമ്പ് പലതവണ പ്രദേശത്ത് ബൈക്കില്‍ കറങ്ങിയതിന്റെ തെളിവ് ലഭിച്ചതായി പൊലീസ് പറഞ്ഞു.

കൊലപാതകത്തിന്റെ അതേദിവസംതന്നെ സംഭവസ്ഥലത്തുകൂടി മുജീബ് പല തവണ കടന്നുപോയതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. മോഷണമായിരുന്നു മുജീബിന്റെ ലക്ഷ്യമെന്നാണ് പൊലീസ് നിഗമനം. ആളുകള്‍ കുറവായ ഇട റോഡിലേക്ക് കയറിയ പ്രതി, മൂന്ന് തവണ പ്രതി കറങ്ങി. രാവിലെ ഒമ്പത് മണിക്ക് ശേഷമായിരുന്നു ഇത്. ഇതിനിടെയാണ് ധൃതിയിൽ നടന്നുവരുന്ന യുവതിയെ കണ്ടത്. യുവതിയെ ബൈക്കിൽ കയറ്റുന്നതിനും കൃത്യം നടത്തുന്നതിനും ആഭരണങ്ങൾ ഊരാനും രക്ഷപ്പെടാനുമായി പത്ത് മിനുറ്റ് സമയം മാത്രമാണ് പ്രതി എടുത്തത്. ശേഷം അനുവിനെ കൊന്ന് തോട്ടില്‍ താഴ്ത്തി, ആഭരണങ്ങള്‍ കവര്‍ന്ന് സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ മുജീബ് ആകെ എടുത്തത് 10 മിനുറ്റ് മാത്രം. കൃത്യത്തിന് ശേഷം ഹെൽമെറ്റ് ധരിച്ച് പത്ത് മണിയോടെ ഉള്ളിയേരി ഭാഗത്തേക്ക്‌ തിരിച്ചു. എടവണ്ണപ്പാറയിൽ എത്തുന്നതിനിടെ ഒരിക്കൽ പോലും ഹെൽമെറ്റ് ഊരിയില്ല. 

മോഷണക്കേസിൽ ഇക്കഴിഞ്ഞ ജനുവരിയില്‍ ജയിലിൽ നിന്നും ഇറങ്ങിയ പ്രതി ഒറ്റയ്ക്ക് കുറ്റകൃത്യം നടത്തുന്ന ശീലമുള്ള ആളാണ്‌. ഈ രീതിയും സിസിടിവി ദൃശ്യങ്ങളും മലപ്പുറത്ത്‌ എത്തിയപ്പോൾ മൊബൈൽ ഫോൺ ഓണാക്കിയതുമാണ്‌ പ്രതിയിലേക്ക് എത്താൻ പൊലീസിനെ സഹായിച്ചത്.

Eng­lish Sum­ma­ry: Per­am­ba Anu mur­der: Accused Mujeeb Rah­man prime accused in anoth­er rape case

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.