കേരളത്തിന്റെ അന്തർദേശീയ നാടകോത്സവമായ ഇറ്റ്ഫോക്ക് ഫെബ്രുവരി അഞ്ച് മുതൽ 14 വരെ തൃശൂരിൽ നടക്കുമെന്ന് സാംസ്കാരിക മന്ത്രി വി എൻ വാസവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 25 നാടകങ്ങള്‍ അരങ്ങേറും. ഇന്ത്യക്ക് പുറമെ സൗത്ത് ആഫ്രിക്ക, ഉസ്ബക്കിസ്ഥാൻ, ലെബനൻ, പലസ്ഥീൻ, ഇസ്രയേൽ, തായ്വാൻ, ഇറ്റലി, ഫ്രാൻസ്, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള സമകാലിക നാടകങ്ങളുടെ അവതരണമുണ്ടാകും. ഒരു നാടകത്തിന്റെ മൂന്ന് അവതരണമാണ് ഉണ്ടാകുക. അഞ്ച് വേദികളിലായാണ് അവതരണം. ഒന്നിക്കണം മാനവികത എന്ന ആശയത്തിലൂന്നിയാണ് ഇത്തവണ ഇറ്റ്ഫോക്ക് ക്യുറേറ്റ് ചെയ്യുന്നത്.
ഡൽഹി നാഷണൽ സ്കൂൾ ഓഫ് ഡ്രാമ മുൻ ഡയറക്ടർ പ്രൊഫ. അനുരാധ കപൂർ, പ്രശസ്ത നാടക അധ്യാപകൻ പ്രൊഫ. അനന്തകൃഷ്ണൻ, അംബേദ്കർ യൂണിവേഴ്സിറ്റി ഓഫ് കൾച്ചറൽ എക്സ്പ്രഷനിൽ അധ്യാപകനായ ദീപൻ ശിവരാമൻ എന്നിവരാണ് ഫെസ്റ്റിവൽ ഡയറക്ടറേറ്റ് അംഗങ്ങൾ. നാടകാേത്സവത്തിന്റെ ഭാഗമായി ജനുവരി 20 മുതൽ ലളിതകലാ അക്കാദമിയുമായി സഹകരിച്ച് തൃശൂർ നഗരത്തിൽ സ്ട്രീറ്റ് ആർട്ട് ഫെസ്റ്റിവൽ സംഘടിപ്പിക്കും. വാർത്താസമ്മേളനത്തിൽ സംഗീതനാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി, സെക്രട്ടറി കരിവെള്ളൂർ മുരളി, ഫെസ്റ്റിവൽ ഡയറക്ടർമാർ എന്നിവരും പങ്കെടുത്തു.
English Sammury: ItFolk, Kerala’s international drama festival, will be held in Thrissur from February 5 to 14
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.