23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 11, 2024
December 11, 2024
December 10, 2024
December 9, 2024
December 1, 2024
December 1, 2024
November 27, 2024
November 27, 2024
November 26, 2024

തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ സുരേന്ദ്രൻ ഒന്നാം പ്രതിയാകും

Janayugom Webdesk
കോഴിക്കോട്
December 4, 2022 6:47 pm

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി കോഴ നൽകിയ കേസിൽ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഒന്നാം പ്രതിയാകും. ഇതുസംബന്ധിച്ച് അന്വേഷണ സംഘം ഉടൻ കുറ്റപത്രം സമർപ്പിക്കും. എൻഡിഎ സ്ഥാനാർഥിയാകാൻ സി കെ ജാനുവിന് ബിജെപി നേതാക്കൾ 35 ലക്ഷംരൂപ കോഴ നൽകിയ കേസിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കിയത്. ഫോറൻസിക് പരിശോധനയുടെ ഒരു ഫലംകൂടി ലഭിച്ചാല്‍ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷക സംഘത്തിന്റെ തീരുമാനം. 

കേസിൽ സി കെ ജാനു രണ്ടും വയനാട്ടിലെ ബിജെപി നേതാവ് പ്രശാന്ത് മലവയലിൽ മൂന്നാം പ്രതിയുമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബത്തേരിയിൽ എൻഡിഎ സ്ഥാനാർഥിയാകാനാണ് സി കെ ജാനുവിന് കോഴ നൽകിയത്. കേസിൽ അന്വേഷണ സംഘത്തിന് തെളിവായ ഫോൺ സംഭാഷണം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റേതാണെന്ന ഫോറൻസിക് പരിശോധനയിൽ വ്യക്തമായിരുന്നു. 

ജെആർപി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോടുമായുള്ള സുരേന്ദ്രന്റെ ഫോൺ സംഭാഷണമാണ് ഫോറൻസിക് വിശദ പരിശോധനയ്ക്ക് വിധേയമാക്കിയത്. ബത്തേരി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം നടത്തിയ പരിശോധനയിലാണ് ശബ്ദം സുരേന്ദ്രന്റേതാണെന്ന് തെളിഞ്ഞത്.

Eng­lish Summary:K Suren­dran will be the first accused in the elec­tion cor­rup­tion case
You may also like this video

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.