ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാതെ, നേരിട്ട് കാര്യങ്ങൾ പറയുന്ന ഒരു സിനിമ എന്നതിന്റെ ഫലമാണ് സഊദി വെള്ളക്കയെന്ന് സംവിധായകൻ തരുൺ മൂർത്തി പറഞ്ഞു. ഇപ്രാവശ്യത്തെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലടക്കം പ്രദർശിപ്പിച്ച ഗോവ വെള്ളക്കയുടെ അണിയറപ്രവർത്തകരുമായി കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് ഫിലിം സൊസൈറ്റി സംഘടിപ്പിച്ച മീറ്റ് ദ ക്രൂ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു യഥാർത്ഥ്യ ബോധ്യമുള്ള വിഷയം, വളച്ചുകെട്ടലില്ലാതെ ഒഴുക്കോടെ പറയുകയെന്നതായിരുന്നു ലക്ഷ്യം. ജനങ്ങളുടെ അടുത്ത് എത്തുകയെന്നതായിരുന്നു മുഖ്യലക്ഷ്യം. എന്നാൽ ഇപ്പോൾ ഗോവ, ധാക്ക ചലച്ചിത്രോത്സവങ്ങളിലേക്കടക്കം ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയായിരുന്നു. ഇതിന്റെ പിന്നിലുള്ള എല്ലാ അണിയറ പ്രവർത്തകരുടെയും കൂട്ടായ്മ കൂടിയാണ് ഇത്തരമൊരു അഭിപ്രായത്തിനും വിജയത്തിനും പിന്നിലെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ സിനിമയിലെ അഭിനേതാക്കളായ ബിനു പപ്പു, ഗോകുലൻ, സംഗീത സംവിധായകനായ പാലി ഫ്രാൻസിസ്, നിർമാതാക്കളായ ഹരീന്ദ്രൻ, സംഗീത് സേനൻ എന്നിവരും പങ്കെടുത്തു. പ്രസ്സ് ക്ലബ്ബ് സെക്രട്ടറി പി എസ് രാകേഷ് ചടങ്ങ് നിയന്ത്രിച്ചു. ഫിലിം സൊസൈറ്റി കൺവീനർ ഏ വി ഫർദിസ് സ്വാഗതം പറഞ്ഞു.
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.