16 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 16, 2024
November 16, 2024
November 16, 2024
November 15, 2024
November 14, 2024
November 14, 2024
November 12, 2024
November 12, 2024
November 8, 2024
November 7, 2024

ഹിമാചല്‍പ്രദേശില്‍ മുഖ്യമന്ത്രിയെചൊല്ലിയുള്ള തര്‍ക്കം; അവസാനം ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തി

Janayugom Webdesk
ന്യൂഡല്‍ഹി
December 10, 2022 10:01 am

ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രിയെ ചൊല്ലിയുള്ള തര്‍ക്കം കോണ്‍ഗ്രസില്‍ രൂക്ഷമാകുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടു.

മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ ഒരു പേരിലേക്ക് എത്താതെ വന്നതോടെ, മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തി പ്രമേയം പാസാക്കി. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി എഐസിസി നിരീക്ഷകര്‍ ഓരോ എംഎല്‍എമാരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി.തുടര്‍ന്ന് എംഎല്‍എമാരുടെ അഭിപ്രായം എഐസിസി നിരീക്ഷകര്‍ ഹൈക്കമാന്‍ഡിനെ അറിയിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ഹൈക്കമാന്‍ഡ് തീരുമാനം.

2017 വരെ കോൺഗ്രസിന് സംസ്ഥാനത്ത് ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണ് ഉണ്ടായിരുന്നത്, വീർഭദ്രസിംഗ്. അദ്ദേഹത്തിന്റെ മരണത്തോടെ ഇത്തവണ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇല്ലാതെയായിരുന്നു കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടാതെയുള്ള കോൺഗ്രസ് പ്രചരണത്തെ ബി ജെപി വിമർശിച്ചപ്പോൾ തങ്ങൾ ഒറ്റക്കെട്ടായി പോരാടുമെന്നായിരുന്നു നേതാക്കൾ പ്രതികരിച്ചത്. എന്നാൽ വോട്ടെടുപ്പ് കഴിഞ്ഞ പിന്നാലെ തന്നെ മുഖ്യമന്ത്രി മോഹക്കാർ തലപൊക്കി തുടങ്ങി. ഫലം വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇവർ നേരെ ദില്ലിയിലേക്ക് വെച്ച് പിടിക്കുകയും ചെയ്തിരുന്നു. എന്ത് വിധേനയും കസേര കൈക്കലാക്കുകയായിരുന്നു ലക്ഷ്യം.

എന്തായാലും ഫലം വന്നതോടെ മുഖ്യമന്ത്രിക്കസേരയ്ക്കുള്ള ചരടുവലി മുറുകി നിലവിൽ മൂന്ന് നേതാക്കളുടെ പേരുകളാണ് ചർച്ചയാകുന്നത്. ഹിമാചല്‍ പിസിസി മുന്‍ അധ്യക്ഷന്‍ സുഖ്‍വീന്ദര്‍ സുഖുവോ, പ്രതിപക്ഷനേതാവ് മുകേഷ് അഗ്നിഹോത്രി, പിസിസി അധ്യക്ഷയും മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിന്റെ പത്നിയുമായ പ്രതിഭ സിംഗ് എന്നിവർക്കാണ് സാധ്യത കൽപ്പിക്കുന്നത്. സുഖ്വീന്ദറും അഗ്നിഹോത്രിയും തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു.

പ്രതിഭാ സിംഗ് സിറ്റിംഗ് എംപിയാണ്. ഇവർ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിലുണ്ടായിരുന്നില്ല.പ്രതിഭ കുടുംബ പശ്ചാത്തലംചൂണ്ടിക്കാട്ടിയാണ് സമ്മര്‍ദ്ദം ശക്തമാക്കുന്നത്. വീരഭദ്ര സിംഗിന്റെ പേര് ഉപയോഗിച്ചുള്ള വിജയത്തിന്റെ ഫലം മാറ്റാര്‍ക്കെങ്കിലും നല്‍കാനാകില്ലെന്ന് പ്രതിഭ തുറന്നടിച്ചു.പ്രതിഭയുമായി ചര്‍ച്ച നടത്തി മടങ്ങവേ നിരീക്ഷകരുടെ വാഹനം ഒരുവിഭാഗം പ്രവര്‍ത്തകര്‍ തടഞ്ഞ് പ്രതിഭയ്ക്കുവേണ്ടി മുദ്രാവാക്യം വിളിച്ചു. 

രാത്രി യോഗം നടന്ന കോണ്‍ഗ്രസ് ആസ്ഥാനത്തും പ്രതിഭയ്ക്ക് വേണ്ടി മുദ്രാവാക്യം മുഴക്കി നൂറുകണക്കിന് പേരുണ്ടായിരുന്നു. അതിനിടെയാണ് നിര്‍ണായക നിയമസഭാ കക്ഷി യോഗം ചേര്‍ന്നത്. ഷിംലയില്‍ നടന്ന യോഗത്തില്‍ 40 എംഎല്‍എമാരും പങ്കെടുത്തു.എഐസിസി നിരീക്ഷകരായ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗെല്‍, ഭൂപീന്ദര്‍ ഹൂഡ, രാജീവ് ശുക്ല എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. 

Eng­lish Summary:
Con­tro­ver­sy over Chief Min­is­ter in Himachal Pradesh; Final­ly the High Com­mand was put in charge

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.