3 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 30, 2024
December 15, 2023
December 15, 2023
December 14, 2023
December 11, 2023
December 10, 2023
December 8, 2023
December 8, 2023
December 7, 2023
November 28, 2023

സങ്കീര്‍ണതകളുമായി സ്റ്റികിറ്റ്

അനു കൃഷ്ണ എസ്
തിരുവനന്തപുരം
December 11, 2022 4:30 pm

ഒരു സാധാരണക്കാരന്‍ ജീവിക്കാനായി കെട്ടിയാടേണ്ടി വരുന്ന വേഷങ്ങള്‍ സങ്കീര്‍ണമായ കഥാ തന്തുവിലൂടെ വരച്ചുകാട്ടുന്ന സൗത്ത് ആഫ്രിക്കന്‍ ചിത്രമാണ് ഇട്ടിനി ഫൗരിയുടെ സ്റ്റികിറ്റ്(സ്റ്റാന്റ് ഔട്ട്). നിത്യചെലവിനു വട്ടംകൂട്ടുന്ന ഒരു മനുഷ്യന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായുണ്ടാകുന്ന ചില സംഭവങ്ങളും തുടര്‍ന്ന് അയാള്‍ക്കുണ്ടാകുന്ന വേഷ പകര്‍ച്ചയുമാണ് സിനിമ കാണിക്കുന്നത്. ജെയിംസ് എന്ന നായകന് അപ്രതീക്ഷിതമായി തന്റെ തൊഴില്‍ നഷ്ടപ്പെടുകയും കുടുംബത്തെ പോറ്റാനായി അദ്ദേഹം ഒരു ക്ലബ്ബില്‍ പെണ്‍വേഷം കെട്ടിയ ഡാന്‍സറാവുകയും ചെയ്യുന്നു. സിറ്റിയിലെ പ്രശസ്തമായ സ്റ്റെല്ലസ് നൈറ്റ് ക്ലബിൽ പുരുഷന്റെ ഉടലും മനസുമായി സ്ത്രീവേഷം കെട്ടിയാടുന്ന നിരവധി പേരുണ്ട്. അവരുടെ ഇടയിലേക്കാണ് ജയിംസ് കടന്നു ചെല്ലുന്നത്.

താന്‍ ഈ ജോലി ചെയ്യുന്നത് കുടുബത്തിന് ഇഷ്ടമാവില്ലെന്നറിയാവുന്ന അദ്ദേഹം ഇക്കാര്യം മറച്ചു വയ്ക്കുന്നു. യാദ്യശ്ചികമായി അദ്ദേഹത്തിന്റെ ഭാര്യ ഇക്കാര്യം മനസിലാക്കുകയും അവര്‍ തമ്മില്‍ ഇതിനെച്ചൊല്ലി വലിയ വാക്കേറ്റമുണ്ടാകുകയും ചെയ്യുന്നുണ്ട്. ഒടുവില്‍ അവര്‍ ഡിവോഴ്സ് വരെ ആവശ്യപ്പെടുന്ന രീതിയിലേക്ക് കാര്യങ്ങള്‍ കടന്നുപോകുന്നു.
ദയനീയമായ സ്വന്തം അവസ്ഥയെക്കുറിച്ച് ജെയിംസ് അവിടെ വ്യക്തമാക്കുന്നുണ്ട്. തനിക്കു വേണ്ടിയല്ല, കുടുംബത്തിനു വേണ്ടിയാണ് ഈ വേഷം കെട്ടുന്നതെന്ന് അദ്ദേഹം പറയുന്നുണ്ട്. വീട്ടുചെലവും മരുന്നും തുടങ്ങി ഓരോ ആവശ്യങ്ങളും അയാള്‍ എണ്ണമിട്ടു നിരത്തുന്നുണ്ട്. ഇതിനിടയില്‍ ജെയിംസിന് ഒരു കയ്യബദ്ധം പറ്റി ഒപ്പം ജോലി ചെയ്യുന്ന ഒരു ഡാന്‍സര്‍ മരണപ്പെടുന്നു. പിന്നെ അത് മറച്ചു വയ്ക്കാനുള്ള നീക്കങ്ങളും ഒടുവില്‍ മറ്റൊരു കൊലപാതകത്തിലേക്കും നായകന്‍ നീങ്ങുന്നുണ്ട്. ഒടുവില്‍ എല്ലാത്തിനേയും തന്റെ അഭിനയ മികവുകൊണ്ട് ജെയിംസ് മറയ്ക്കുന്നു. ക്ലബ്ബിലെ വെറും ഡാന്‍സറായിരുന്ന ജെയിംസ് കഥാവസാനം അതിന്റെ മേധാവിയായി മാറുന്നു.

തന്റെ മുഖത്ത് കെട്ടിയിരിക്കുന്നത് വെറും ഛായമല്ലെന്നും തന്റെ മുഖവും ഹൃദയവും മറയ്ക്കാനുള്ള ഒരു മറയാണതെന്നും നായകന്‍ പറയുന്നുണ്ട്. നായകന്റെ മാനസികവും വൈകാരികവുമായ സമ്മര്‍ദ്ദം പ്രേക്ഷകനിലും നിറയ്ക്കാന്‍ ചിത്രത്തിനു കഴിഞ്ഞിട്ടുണ്ട്. ജെയിംസ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് പോൾ ഡു ടോയിട്ട് ആണ്. കണ്ണ് കൊണ്ട് അഭിനയിക്കുന്ന നായ‌കൻ തന്നെയാണ് സിനിമയ്ക്ക് മുന്നിൽ പ്രേക്ഷകരെ പിടിച്ച് ഇരുത്തുന്നതും. സിനിമയിലെ ഫ്രെയിമുകൾ ആണ് എടുത്തുപറയേണ്ട മറ്റൊന്ന്. അത്രത്തോളം മനോഹരമാണവ.

Eng­lish Sum­ma­ry : Eti­enne Fourie movie Stiekyt
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.