21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 21, 2025
April 19, 2025
April 17, 2025
April 4, 2025
April 4, 2025
April 4, 2025
April 3, 2025
April 3, 2025
April 2, 2025
April 2, 2025

70 ലക്ഷം രൂപ വിലമതിക്കുന്ന 202 ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ പാലക്കാടുനിന്നും പിടികൂടി

Janayugom Webdesk
ഒറ്റപ്പാലം
December 13, 2022 8:09 pm

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിൽപനക്കു കൊണ്ടുവന്ന 202 ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. മാര്‍ക്കറ്റില്‍ 70 ലക്ഷം രൂപ കണക്കാക്കുന്ന പുകയില രണ്ടു വാഹനങ്ങളിലായാണ് കടത്താന്‍ ശ്രമിച്ചത്. ഒറ്റപ്പാലം പാലപ്പുറം ചിനക്കത്തൂർകാവിനു സമീപം എസ് ഐ പി ശിവശങ്കരന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനക്കിടയിലാണ് പിടികൂടിയ പുകയില ഉത്പന്നം പിടികൂടിയത്.

പുലർച്ചെ അഞ്ചു മണിയോടെ കർണ്ണാടക രജിസ്ട്രേഷൻ ലോറിയും കേരള രജിസ്ടഷനുള്ള ഒരു പിക്കപ്പ് വാനിലുമായിരുന്നു പുകയിലകള്‍ കടത്തിയത്. 1,10,00,000 പാക്കറ്റുകളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. വാഹനത്തിലുണ്ടായിരുന്ന മലയാളികളായ രണ്ടു പേർ ഓടി രക്ഷപ്പെട്ടു. ബിഹാർ സ്വദേശി വിജയ് ചൗധരി മാത്രമാണ് പോലിസിന്റെ പിടിയിലായത്.

Eng­lish Sum­ma­ry: 202 bags of banned tobac­co prod­ucts worth Rs 70 lakh were seized from Palakkad

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.