17 November 2024, Sunday
KSFE Galaxy Chits Banner 2

സ്വര്‍ണവില കുതിക്കുന്നു; പവന് 40000 കടന്നു

Janayugom Webdesk
ന്യൂഡല്‍ഹി
December 14, 2022 11:24 am

സ്വര്‍ണ വില പത്തു മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. ബുധനാഴ്ച പവന്റെ വില 400 രൂപ കൂടി 40,240 രൂപയായി. ഗ്രാമിന് 50 രൂപ കൂടി 5,030 രൂപയുമായി. കഴിഞ്ഞ മാര്‍ച്ച് ഒമ്പതിനായിരുന്നു ഇതിനേക്കാള്‍ ഉയര്‍ന്ന വിലയായ 40,560 രൂപ രേഖപ്പെടുത്തിയത്. 

യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ നിരക്ക് വര്‍ധന പ്രഖ്യാപനത്തിന് മുന്നോടിയായി ആഗോള വിപണിയിലുണ്ടായ അനിശ്ചിതത്വമാണ് സ്വര്‍ണത്തിന്റെ വിലയില്‍ പ്രതിഫലിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം സ്വര്‍ണത്തിന്റെ വില 54,848 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. 

Eng­lish Summary:
Gold prices soar in the state; Pavan crossed 40000

You may also like this video:

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.