22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 20, 2024
November 20, 2024
November 2, 2024
October 31, 2024
October 31, 2024
October 31, 2024
October 6, 2024
October 5, 2024
October 1, 2024
September 30, 2024

എഐടിയുസി ദേശീയ സമ്മേളനം; രമേന്ദ്ര കുമാര്‍ പ്രസിഡന്റ്, അമർജീത് കൗര്‍ ജനറൽ സെക്രട്ടറി

Janayugom Webdesk
ആലപ്പുഴ/ ഗുരുദാസ് ദാസ് ഗുപ്ത നഗര്‍
December 20, 2022 2:58 pm

എഐടിയുസി പ്രസിഡന്റായി രമേന്ദ്ര കുമാറിനെയും ജനറൽ സെക്രട്ടറിയായി അമർജീത് കൗറിനെയും വീണ്ടും തിരഞ്ഞെടുത്തു. കേരളത്തിൽ നിന്നുള്ള ബിനോയ് വിശം എംപിയാണ് വർക്കിങ് പ്രസിഡന്റ്. വൈസ് പ്രസിഡന്റുമാരിലൊരാളായി കെ പി രാജേന്ദ്രനെയും ദേശീയ സമ്മേളനം തിരഞ്ഞെടുത്തു. രമേന്ദ്ര കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ആദ്യ ജനറൽ കൗൺസിൽ യോഗമാണ് സെൻട്രൽ വർക്കിങ് കമ്മിറ്റിയെയും തിരഞ്ഞെടുത്തത്. സംഘാടന മികവിനെ സ്റ്റിയറിംഗ് കമ്മിറ്റിക്കുവേണ്ടി പ്രശംസിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ കെ പി രാജേന്ദ്രനെ ടിയു നേതൃത്വം അനുമോദിച്ചു. പ്രതിനിധി സമ്മേളനം അന്തർദ്ദേശീയ ഗാനത്തോടെയും ദേശീയഗാനാലാപനത്തോടെയാണ് സമാപിച്ചത്.

സമ്മേളനം ഇന്ന് വൈകുന്നേരം നടക്കുന്ന മഹാറാലിയോടെ സമാപിക്കും. ഇന്ന് പകൽ മൂന്നിന് തൊഴിലാളി മഹാറാലി വിവിധ കേന്ദ്രങ്ങളിൽ നിന്ന് ആരംഭിക്കും. വൈകിട്ട് അഞ്ചിന് ആലപ്പുഴ ബീച്ചിൽ നടക്കുന്ന പൊതുസമ്മേളനം ജനറൽ സെക്രട്ടറി അമർജീത്ത് കൗർ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ കാനം രാജേന്ദ്രൻ അധ്യക്ഷത വഹിക്കും. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി, എഐടിയുസി ദേശീയ സെക്രട്ടറിമാരായ രാമകൃഷ്ണ പാണ്ഡ, വാഹിദ നിസാം തുടങ്ങിയവർ പങ്കെടുക്കും. സ്വാഗതസംഘം വർക്കിങ് ചെയർമാൻ ടി ജെ ആഞ്ചലോസ് നന്ദി പറയും.

updat­ing.….….….…

AITUC; Ramen­dra Kumar Pres­i­dent, Amar­jeet Kaur Gen­er­al Secretary
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.