25 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 25, 2024
November 23, 2024
November 21, 2024
November 18, 2024
November 18, 2024
November 15, 2024
November 14, 2024
November 14, 2024
November 14, 2024
November 12, 2024

സ്വകാര്യ ആശുപത്രിയിലെ അലമാരയിൽ മകളുടെ മൃതദേഹം, കിടക്കയ്ക്കടിയിൽ അമ്മയുടേതും; അന്വേഷണം ആരംഭിച്ച് പൊലീസ്

Janayugom Webdesk
അഹമ്മദാബാദ്
December 22, 2022 11:11 am

ഗുജറാത്തിലെ സ്വകാര്യ ആശുപത്രിയില്‍ അമ്മയും മകളും കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. അഹമ്മദാബാദിലെ മണിനഗറില്‍ ബാലുഭായ് പാര്‍ക്കിനടുത്തുള്ള ഇഎന്‍ടി ആശുപത്രിയിൽ കിടക്കയ്ക്ക് അടിയിലായി അമ്മയുടെ മൃതദേഹവും ഓപ്പറേഷന്‍ തിയറ്ററിലെ അലമാരയിൽ മകളുടെ മൃതദേഹവും കണ്ടെത്തിയത്. ഇരുവരെയും ഇവിടെ ചികിത്സയ്ക്കാണ് എത്തിയത്. ഓപ്പറേഷന്‍ തിയറ്ററിലെ അലമാരയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ തുറന്ന് നോക്കിയപ്പോഴാണ് മകളുടെ മൃതദേഹം കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രി ജീവനക്കാരനായ മന്‍സൂഖിനെ കസ്റ്റഡിയില്‍ എടുത്തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇവര്‍ ഒറ്റയ്ക്കല്ല ആശുപത്രിയിലെത്തിയതെന്ന് മനസിലായത്. ഭാരതി വാല (30)ആണ് കൊല്ലപ്പെട്ട നിലയില്‍ അലമാരിയില്‍ നിന്നും അമ്മ ചമ്പയെ കട്ടിലിനടയില്‍ നിന്നുമാണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇവരെ മയക്കുമരുന്ന് നല്‍കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. കസ്റ്റഡിയില്‍ എടുത്ത മന്‍സൂഖിന് ഭാരതി വാലയുടെ മാതാപിതാക്കളുമായി ബന്ധമുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

ഭാരതി വാല കുടുംബവഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട് വിട്ട് സ്വന്തം മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുകയായിരുന്നു. ചാമ്പ വാലയ്ക്ക് അടുത്ത ദിവസങ്ങളില്‍ കാലുവേദനയെ തുടര്‍ന്ന് മറ്റൊരു ആശുപത്രയില്‍ ചികിത്സാര്‍ഥം പോയ ശേഷം ചെവി പരിശോധനയ്ക്കായി ഇഎന്‍ടി ആശുപത്രിയിൽ എത്തുകയായിരുന്നു. ഇരുവരുടേയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. 

Eng­lish Summary:Daughter’s body in pri­vate hos­pi­tal cup­board, moth­er’s under bed
You may also like this video

TOP NEWS

November 25, 2024
November 25, 2024
November 25, 2024
November 25, 2024
November 25, 2024
November 25, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.