22 November 2024, Friday
KSFE Galaxy Chits Banner 2

Related news

May 2, 2024
December 22, 2023
December 10, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023
April 21, 2023
April 12, 2023

രണ്ട് ദിവസം മുമ്പ് ചൈനയില്‍നിന്ന് മടങ്ങിയയാള്‍ക്ക് കോവിഡ്: ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു

Janayugom Webdesk
ആഗ്ര
December 25, 2022 8:07 pm

രണ്ട് ദിവസം മുമ്പ് ചൈനയിൽ നിന്ന് മടങ്ങിയെത്തിയ 40 കാരന് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു. തുടർന്ന് ഇദ്ദേഹത്തെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ സാമ്പിളുകൾ ജീനോം സീക്വൻസിങ്ങിനായി ലഖ്‌നൗവിലേക്ക് അയക്കുമെന്നും അധികൃതര്‍ പറഞ്ഞു. ഉത്തര്‍പ്രദേശ് സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
“ആളെ വീട്ടിൽ ക്വാറന്റൈനില്‍ വിട്ടിരിക്കുകയാണ്. ആരോഗ്യ വകുപ്പിന്റെ സംഘങ്ങളോട് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും അദ്ദേഹവുമായി സമ്പർക്കം പുലർത്തിയവരുടെയും പരിശോധന നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്,” അധികൃതര്‍ അറിയിച്ചു. 

ഡിസംബർ 23 ന് ചൈനയിൽ നിന്ന് ഡൽഹി വഴി ആഗ്രയിലേക്ക് മടങ്ങിയ ഇയാൾ സ്വകാര്യ ലാബിലാണ് പരിശോധന നടത്തിയത്. തുടര്‍ന്ന് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. നവംബർ 25 ന് ശേഷം ജില്ലയിൽ ആദ്യ കോവിഡ് പോസിറ്റീവ് കേസാണ് സ്ഥിരീകരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

ചൈന ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ, കേന്ദ്രം കോവിഡ് പ്രതിരോധ നടപടികൾ ശക്തമാക്കിയിരിക്കുകയാണ്. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ ടെസ്റ്റ് നിർബന്ധമാക്കുമെന്നും മെഡിക്കൽ ഓക്‌സിജൻ ഉൽപ്പാദന പ്ലാന്റുകൾ ഉൾപ്പെടെയുള്ള ആരോഗ്യ സൗകര്യങ്ങളുടെ സന്നദ്ധത ഉറപ്പാക്കാൻ ഡിസംബർ 27 ന് മോക്ക് ഡ്രിൽ നടത്താനും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ആഗ്രയിലെ ആരോഗ്യ വകുപ്പ് ഇവിടെയുള്ള താജ്മഹൽ, ആഗ്ര ഫോർട്ട്, അക്ബറിന്റെ ശവകുടീരം എന്നിവിടങ്ങളിൽ എത്തുന്ന വിദേശ ടൂറിസ്റ്റുകളുടെ സാമ്പിളുകൾ പരിശോധിക്കാനും ശേഖരിക്കാനും തുടങ്ങി. കൂടാതെ, ആഗ്ര വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, ഇന്റർ ബസ് ടെർമിനൽ (ഐഎസ്ബിടി) എന്നിവിടങ്ങളിൽ നിന്നും സാമ്പിളുകൾ ശേഖരിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

രോഗലക്ഷണമുള്ളവര്‍ ആശുപത്രിയില്‍ ചികിത്സതേടണമെന്നും എല്ലാവരും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്നും അധികൃതര്‍ അറിയിച്ചു. സംശയങ്ങൾക്ക് ആരോഗ്യ വകുപ്പിന്റെ ഹെൽപ്പ് ലൈൻ നമ്പരായ 05622600412, 9458569043 എന്നിവയിൽ ബന്ധപ്പെടാമെന്ന് അധികൃതർ കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: A man who returned from Chi­na two days ago has been admit­ted to quarantine

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.