24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 18, 2024
November 14, 2024
November 11, 2024
November 3, 2024
November 1, 2024
October 17, 2024
October 5, 2024
September 23, 2024
August 17, 2024
August 16, 2024

മണ്ഡലകാല മഹോത്സവത്തിന് സമാപനം: ശബരിമലയിൽ മണ്ഡല പൂജ ഇന്ന്

Janayugom Webdesk
പത്തനംത്തിട്ട
December 27, 2022 10:44 am

41 ദിവസം നീണ്ടു നിന്ന മണ്ഡലകാല മഹോത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് ശബരിമലയിൽ മണ്ഡല പൂജ ഇന്ന്. അര ലക്ഷത്തോളം പേരാണ് പ്രത്യേക പൂജകളിൽ പങ്കെടുക്കാനും ദർശനം നടത്താനും ബുക്ക് ചെയ്തിരിക്കുന്നത്. മകരവിളക്ക് മഹോത്സവത്തിനായി ഈ മാസം 30 ന് വീണ്ടും നട തുറക്കും. പുലർച്ചെ മുതൽ വൻ ഭക്തജന തിരക്കാണ് സന്നിധാനത്ത്.

ധനു രാശിയിൽ നിന്ന് മകരം രാശിയിലേക്ക് സൂര്യൻ മാറുന്ന സമയമാണ് മണ്ഡല മൂഹൂർത്തമായി കണക്കാക്കുന്നത്. ഉച്ചയ്ക്ക് 12:30 നും ഒരുമണിക്കും മധ്യേയുള്ള ഈ സമയത്താണ് അയ്യപ്പ വിഗ്രത്തിൽ തങ്കയങ്കി ചാർത്തിയുള്ള മണ്ഡലപൂജ. മണ്ഡല പൂജ പൂർത്തിയാക്കി ഇന്ന് രാത്രി 11.30 നാണ് ഹരിവരാസനം പാടിനടയടക്കുക. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് വൈകിട്ട് അഞ്ചിന് വീണ്ടും നട തുറക്കും. ജനുവരി 14ന് ആണ് മകരവിളക്ക് മഹോത്സവം .

ശബരിമലയില്‍ നടവരവ് 222 കോടി കവിഞ്ഞു

222,98,70,250 രൂപയാണ് ഇതുവരെ നട വരവായി ലഭിച്ചത്. കാണിക്ക ഇനത്തിൽ മാത്രം 70,10,81,080 രൂപയാണ് ലഭിച്ചതെന്ന് ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ അനന്തഗോപൻ അറിയിച്ചു. ഇന്നലെവരെ 30 ലക്ഷത്തോളം തീർത്ഥാടകരാണ് ശബരിമലയിൽ എത്തിയത്.

Eng­lish Sum­ma­ry: Man­dala Poo­ja at Sabarimala

You may also like this video

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.