കൊല്ലത്ത് 22 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ നടക്കുന്ന എൻസിസി ക്യാമ്പിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വിദ്യാര്‍ത്ഥികളെ ആശുപത്രിയിലേക്ക് മാറ്റി. വിദ്യാര്‍ത്ഥികളില്‍ ദേഹാസ്വാസ്ഥ്യം, ചർദ്ദി, വയറിളക്കം എന്നിവയുണ്ടായതായി കരുനാഗപ്പള്ളി താലൂക്കാശുപത്രി അധികൃതര്‍ അറിയിച്ചു. ഗുരുതരമായ ഒരു കുട്ടിയെ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ഭക്ഷ്യവിഷബാധ, നിർജ്ജലീകരണം, ക്യാമ്പിലെ പെൺകുട്ടികളുടെ ടോയ്‌ലറ്റിലെ ശുചിത്വക്കുറവ് എന്നിവയാണ് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.കുട്ടികളിൽ ചിലർക്ക് വൈറൽപനി ബാധിച്ചിട്ടുണ്ട്. അറുനൂറോളം വിദ്യാർഥികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നതെന്നാണ് വിവരം.
English Summary: 22 students get food poisoning in NCC camp: shifted to hospital, one child in critical condition Around 600 students in camp
You may like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.