പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മാതാവ് ഹീരാബെൻ മോഡി അന്തരിച്ചു. നൂറ് വയസായിരുന്നു. അഹമ്മദാബാദിലെ യുഎൻ മേത്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് അന്തരിച്ചത്. ബംഗാളിലെ പരിപാടികൾ റദ്ദാക്കി മോഡി അഹമ്മദാബാദിലേക്ക് തിരിച്ചു. ജൂണിലായിരുന്നു ഹീരാ ബെൻ നൂറാം പിറന്നാൾ ആഘോഷിച്ചത്.
വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനായി പശ്ചിമബംഗാളിലേക്ക് പോകാനിരിക്കെയാണ് മാതാവ് അന്തരിച്ചത്.മഹത്തായ ഒരു നൂറ്റാണ്ട് ഈശ്വരന്റെ പാദങ്ങളില്‍ വിരാമമായെന്ന് ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു. ഇതേത്തുടര്‍ന്ന് പശ്ചിമബംഗാളിലെ ചടങ്ങുകളില്‍ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചു.
ഇളയ സഹോദരന് പങ്കജ് ബെന്നിനൊപ്പം ഗാന്ധിനഗറിലെ റെയ്സാന്‍ ഗ്രാമത്തിലായിരുന്നു ഹീരാ ബെന്‍ താമസിച്ചിരുന്നത്. സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചു. സംസ്കാരത്തിന് ശേഷം പ്രധാനമന്ത്രി മുന്‍ നിശ്ചയിച്ച പരിപാടികളില്‍ പങ്കെടുക്കും.
English Summary: Prime Minister’s mother Heeraben Modi passed away
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.