18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024
December 2, 2024

ബിജെപിയെ പരാജയപ്പെടുത്തുക ലക്ഷ്യവുമായി നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ രാജ്യവ്യാപക പര്യടനം

Janayugom Webdesk
ന്യൂഡല്‍ഹി
January 7, 2023 12:14 pm

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെനേരിടാനായി പ്രതിപക്ഷഐക്യംരൂപപ്പെടുത്തകയെന്ന ലക്ഷ്യത്തോടെ ജനതാദള്‍(യു)നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന രാജ്യവ്യാപക പര്യടനം അടുത്തമാസം നടക്കും.ബീഹാര്‍നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനുശേഷമായിരിക്കും പര്യടനം നടക്കുക.2024ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കാൻ താൻ കഠിനമായി പരിശ്രമിക്കുകയാണെന്ന് നിതീഷ് കുമാർ നേരത്തെ പലതവണ പറഞ്ഞിരുന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ബിജെപി നേതൃത്വത്തിലുള്ളഎൻഡിഎയുമായുള്ള ബന്ധം അവസാനിപ്പിച്ച് പുറത്തു വരികയും ബിഹാറിൽ ആർജെഡിയും കോൺഗ്രസും ചേർന്ന് സഖ്യ സർക്കാർ രൂപീകരിക്കുകയുംചെയ്തിരുന്നു.സംസ്ഥാന സർക്കാരിന്റെ നിലവിലുള്ള പദ്ധതികളുടെയും മറ്റ് പദ്ധതികളുടെയും നടത്തിപ്പ് അവലോകനം ലക്ഷ്യമിട്ട് അദ്ദേഹം കഴിഞ്ഞദിവസം പശ്ചിമ ചമ്പാരൻ ജില്ലയിലെ ബേട്ടിയയിൽ നിന്ന് സംസ്ഥാന വ്യാപകമായി സമാധൻ യാത്രആരംഭിച്ചു.

ബിജെപിയെ എതിർക്കുന്ന രാഷ്ട്രീയ പാർട്ടികളെ ഒന്നിപ്പിക്കാൻ മറ്റ് സംസ്ഥാനങ്ങൾ സന്ദർശിക്കാനുള്ള പദ്ധതിയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്,സമാധാന യാത്ര ആദ്യം പൂർത്തിയാക്കട്ടെ എന്നു അദ്ദേഹം പറഞ്ഞു.അടുത്തമാസം എട്ടിന് ഈ യാത്ര പൂർത്തിയാകും.നിയമസഭയുടെ ബജറ്റ് സമ്മേളനം അതിനുശേഷം നടക്കും. തുടര‍ന്ന് പര്യടനം ആലോചിക്കാമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു

Eng­lish Summary:
Nation­wide tour led by Nitish Kumar with the aim of defeat­ing the BJP

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.