22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026

മണ്ഡലം സന്ദര്‍ശിക്കാനെത്തിയ ബിജെപി മന്ത്രിക്കുമേല്‍ നാട്ടുകാര്‍ നായ്ക്കരുണപ്പൊടി വിതറി; ചൊറിഞ്ഞ് പരുവമായ മന്ത്രി അവിടത്തന്നെനിന്ന് കുളിച്ചു

Janayugom Webdesk
ഭോപ്പാൽ
February 10, 2023 8:56 am

മധ്യപ്രദേശിൽ ബിജെപിയുടെ വികാസ് രഥയാത്രയ്ക്കിടെ സാമൂഹ്യവിരുദ്ധര്‍ നായ്ക്കരുണപ്പൊടി വിതറി. സംസ്ഥാന പൊതുജനാരോഗ്യ മന്ത്രി ബ്രജേന്ദ്ര സിംഗ് യാദവിന് നേരെയാണ് പൊടി പ്രയോഗമുണ്ടായത്.

ഒരു പൊതുയോഗത്തിൽ പങ്കെടുക്കുന്നാനായി തന്റെ സ്വന്തം മണ്ഡലമായ അശോക് നഗർ ജില്ലയിലെ മുംഗവോലിയിലെ ദേവ്‌രാച്ചി ഗ്രാമത്തിലെത്തിയതായിരുന്നു മന്ത്രി. നാട്ടിലെത്തിയ മന്ത്രി സ്വീകരണത്തിന് നില്‍ക്കവെയാണ് കൂട്ടത്തില്‍നിന്ന് ആരോ പൊടി വിതറിയത്. 

ചൊറിച്ചില്‍ രൂക്ഷമായതിനെത്തുടര്‍ന്ന് മന്ത്രി തന്റെ കുര്‍ത്ത എല്ലാം അഴിച്ചുവച്ച് അവിടെയുണ്ടായിരുന്ന കുപ്പിവെള്ളത്തില്‍ തന്നെ കുളി പാസാക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്വീകരണത്തിനിടെ നല്‍കിയ പൂക്കളില്‍ നിന്നാണ് ചൊറിച്ചിലുണ്ടായതെന്ന് മന്ത്രി പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

രണ്ട് ദിവസം മുമ്പ് മറ്റൊരു വികാസ് രഥ് ഖാണ്ഡവ ജില്ലയിലെ ഗോഹ്‌ലാരി ഗ്രാമത്തിലൂടെ സഞ്ചരിക്കുമ്പോൾ ദുർഘടമായ റോഡിൽ കുടുങ്ങിയിരുന്നു. യാത്ര നയിച്ചിരുന്ന പ്രാദേശിക ബിജെപി എംഎൽഎ ദേവേന്ദ്ര വർമയും ഗ്രാമത്തിലെ ഒരു മുൻ സർപഞ്ചും തമ്മിൽ ഇത് രൂക്ഷമായ വാക്കുതർക്കത്തിന് കാരണമായി.
വ്യാപകമായി പ്രചരിച്ച ഒരു വീഡിയോയിൽ, പ്രദേശത്ത് ഇതുവരെ മൂന്ന് കിലോമീറ്റർ റോഡ് പോലും അനുവദിക്കാൻ സർക്കാരിന് കഴിയാത്ത സാഹചര്യത്തിൽ എന്തുകൊണ്ടാണ് വികാസ് യാത്ര നടത്തുന്നതെന്ന് മുൻ സർപഞ്ച് എംഎൽഎയോട് ചോദിക്കുന്നത് കാണാം.
“ഞങ്ങൾ കോൺഗ്രസിനെ മോശമായി കണക്കാക്കി, പക്ഷേ നിങ്ങൾ (ബിജെപി) കോൺഗ്രസിനേക്കാൾ മോശമാണ്, ഞങ്ങൾക്ക് ശരിയായ റോഡുകൾ തരൂ, അല്ലെങ്കിൽ ഞങ്ങൾ നിങ്ങൾക്ക് വോട്ട് ചെയ്യില്ല,” മുൻ സർപഞ്ച് പറയുന്നത് വീഡിയോയിൽ കേൾക്കാം.
എന്നാല്‍ “വോട്ട് ചെയ്യരുത്. അതും നിങ്ങളുടെ അവകാശമാണ്” എന്ന് എംഎൽഎ പറയുന്നതും കേൾക്കാം.

ഞായറാഴ്ച ഭിന്ദ് ജില്ലയിൽ നിന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് രഥ് യാത്രകൾ ഫ്ലാഗ് ഓഫ് ചെയ്തത്. യാത്ര ഫെബ്രുവരി 25 വരെ തുടരും. സർക്കാരിന്റെ വികസന മന്ത്രം സംസ്ഥാനത്തുടനീളം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനവ്യാപകമായി വികാസ് യാത്രകൾ സംഘടിപ്പിക്കുന്നത്. 

Eng­lish Sum­ma­ry: Locals sprin­kled dog pity pow­der on the BJP min­is­ter who came to vis­it the con­stituen­cy; The min­is­ter, who was itchy and sore, took a bath from there

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.