ആധുനികകാലത്തെഏറ്റവും വലിയവെല്ലുവിളിയായി ഉയര്‍ന്നു വന്നിരിക്കുകയാണ്അസഹിഷ്ണതയെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഡ്.തെറ്റായ വാര്‍ത്തകളുടെ കാലത്തില്‍ സത്യം ഒരു ഇരയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടുു.
അമേരിക്കന്‍ ബാര്‍ ആസോസിയേഷന്‍ സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റീസ് സാങ്കേതിക വിദ്യയുടെ ആവിര്‍ഭാവത്തടോ മാനവികത വികസിക്കുന്നു.അപ്പോള്‍ വ്യക്തികള്‍ എന്ന നിലയില്‍ നമ്മള്‍ വിശ്വസിക്കുന്നതു പലതും അംഗീകരിക്കാന്‍ തയ്യാറാകാതെ വരുന്നു. സാമൂഹ്യ മാധ്യമങ്ങളുടെ കടന്നു കയറ്റത്തോട് സത്യമാണോ, വസ്തുതക്ക് നിരക്കുന്നതാണോ എന്നൊന്നു പരിശോധിക്കപ്പെടാതെ വാര്‍ത്തകള്‍ വേഗത്തില്‍ പുറത്തുവരികയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സാങ്കേതിക വിദ്യയുടെ വികാസം വരുത്തിവെയ്ക്കുന്ന അപകടങ്ങള്‍ നിയന്ത്രണാതീതമായിരിക്കുകയാണെന്നും ചന്ദ്രചൂഡ് അഭിപ്രായപ്പെടുട.ജഡ്ജിമാര്‍പോലും ട്രോളിംഗില്‍ നിന്ന് ഒഴിവാക്കപ്പെടുന്നില്ലെന്നും ചീഫ് ജസ്റ്റീസ് അഭിപ്രായപ്പെട്ടു. ആളുകള്‍ക്ക് അവരുടെ ക്ഷമ കൂറവായ ഒരു യുഗത്തിലാണ് ജീവിക്കുന്നത്.
നമ്മുടേതില്‍നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ സ്വീകരിക്കാന്‍ തയ്യാറല്ലാത്തതിനാല്‍ അവര്‍ക്ക് സഹിഷ്ണുതകുറവാണെന്നും പറഞ്ഞു, സാങ്കേതിക വിദ്യയും അതിന്‍റെ പ്രത്യാഘാതങ്ങളും നിയന്ത്രണാതീതമാണെന്നും അതാണ് സമൂഹം നേരിടുന്ന അപകടമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു
English Summary:
The Chief Justice said that intolerance is the biggest challenge of modern times
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.