അഞ്ച് ദിവസം സര്‍ക്കാരിന് സമയം കൊടുക്കണമെന്ന് രാകേഷ് ടികായത്ത് ഉള്‍പ്പടെയുള്ള കര്‍ഷക നേതാക്കളുടെ ആവശ്യം പരിഗണിച്ച് ഗുസ്തി താരങ്ങള്‍ ഹരിദ്വാറില്‍ നിന്ന് മടങ്ങി. അഞ്ച് ദിവസത്തിനകം അനുകൂല തീരുമാനമായില്ലെങ്കില്‍ ഗംഗാ തീരത്തേക്ക് തിരിച്ചു വരുമെന്നും പ്രഖ്യാപനത്തോടെ ആയിരുന്നു താരങ്ങളുടെ മടക്കം.
ഇന്ന് വൈകീട്ടാണ് ഗുസ്തി താരങ്ങള്‍ തങ്ങളുടെ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുന്നതിനായി ഹരിദ്വാറില്‍ എത്തിയത്. വന്‍ ജനക്കൂട്ടമാണ് കേട്ടറിഞ്ഞ് ഇങ്ങോട്ട് ഒഴുകിയതും. കര്‍ഷക നേതാക്കളും ഇവിടേക്ക് എത്തി. തുടര്‍ന്ന് നടന്ന ചര്‍ച്ചയിലാണ് താരങ്ങള്‍ താല്‍കാലികമായി പിന്‍വാങ്ങാന്‍ തീരുമാനിച്ചത്.
ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സാക്ഷി മാലിക്, ബജ്റംഗ് പൂനിയ, വിനേഷ് ഫോഗട്ട് എന്നിവര്‍ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാനായി തീരുമാനിച്ചത്.
English Summary;The wrestlers returned from the banks of the Ganga
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.