16 December 2025, Tuesday

അബുദാബി കേരള സോഷ്യല്‍ സെന്റര്‍ ബലി പെരുന്നാള്‍ ആഘോഷിച്ചു

Janayugom Webdesk
അബുദാബി
July 3, 2023 9:44 am

മലയാളികളുടെ കൂട്ടായ്മയായ കേരള സോഷ്യല്‍ സെന്റര്‍ വിപുലമായ രീതിയില്‍ ബലി പെരുന്നാള്‍ ആഘോഷിച്ചു. കേരള സോഷ്യല്‍ സെന്റര്‍ (കെഎസ്‌സി) വര്‍ക്കിങ് പ്രസിഡന്റ് റോയ് ഐ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ചരിത്രവും പൈതൃകവും മറന്നുപോകുന്ന ഈ കാലത്ത് സംസ്കാരവും സാഹോദര്യവും കുടുംബ ബന്ധങ്ങളും ഓര്‍മപ്പെടുത്തുന്നതാണ് ബലി പെരുന്നാളെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഹജ്ജുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങള്‍ പ്രവാചകന്മാരുടെ ത്യാഗത്തെയാണ് ഓര്‍മപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാപ്പിളപ്പാട്ട് ഗായകരായ സജിനി സലാം, താജുദ്ദീന്‍ വടകര, ആബിദ് കണ്ണൂര്‍, ലക്ഷ്മി ജയന്‍, ഹാസ്യ നടന്‍ അസീസ് നെടുമങ്ങാട് തുടങ്ങിയവര്‍ അവതരിപ്പിച്ച കലാവിരുന്നായിരുന്നു പരിപാടിയുടെ മുഖ്യ ആകര്‍ഷണം. കലാവിഭാഗം സെക്രട്ടറി ലതീഷ് ശങ്കര്‍, ട്രഷറര്‍ ഷബിന്‍ പ്രേമരാജന്‍ എന്നിവര്‍ സംസാരിച്ചു.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.