24 January 2026, Saturday

Related news

January 23, 2026
January 21, 2026
January 21, 2026
January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026

ഭരണഘടനയിൽ നിന്ന് ഇന്ത്യ ഒഴിവാക്കണമെന്ന് ബിജെപി എംപി: പ്രതിഷേധിച്ച് പ്രതിപക്ഷം

Janayugom Webdesk
ന്യൂഡല്‍ഹി
July 28, 2023 11:23 pm

ഭരണഘടനയിൽ നിന്ന് ഇന്ത്യ എന്ന പേര് നീക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംപി. ഉത്തരാഖണ്ഡിൽ നിന്നുള്ള എംപി നരേഷ് ബൻസാലാണ് രാജ്യസഭയിൽ ഇക്കാര്യം ഉന്നയിച്ചത്. ഭരണഘടനയിൽ ഇന്ത്യ അഥവാ ഭാരത് എന്നത് മാറ്റി ഭാരത് എന്ന് മാത്രമാക്കണമെന്നാണ് എംപിയുടെ ആവശ്യം. കൊളോണിയൽ ചിന്തയിൽ നിന്ന് സ്വാതന്ത്ര്യം നൽകണം. നരേന്ദ്ര മോഡിതന്നെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ കൊളോണിയൽ ചിന്താഗതി മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നതായും നരേഷ് ബൻസാൽ പറഞ്ഞു.
രാജ്യസഭ നിയന്ത്രിച്ച പി ടി ഉഷ ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ സമയം അനുവദിച്ചത് ചട്ടവിരുദ്ധമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
ബിജെപിയുടെ നയമാണ് എംപിയിലൂടെ പുറത്തുവന്നതെന്നും പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടി.

Eng­lish Sum­ma­ry: BJP MP wants to exclude India from Con­sti­tu­tion: Oppo­si­tion in protest

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.