17 November 2024, Sunday
KSFE Galaxy Chits Banner 2

പ്രഷിക്ക് എഴുന്നേറ്റുനടക്കാന്‍ ഇനി 
സുമനസുകളുടെ കരുതല്‍ വേണം

Janayugom Webdesk
ചേർത്തല
August 9, 2023 12:31 pm

പ്രഷി ജേക്കബ്ബിന് എഴുന്നേല്‍ക്കണമെങ്കില്‍ ഇനി സുമനസുകളുടെ കരുതൽ വേണം. മൂന്നരവർഷമായി കിടക്കയിൽ തന്നെയാണ് നഗരസഭ മൂന്നാംവാർഡ് നികർത്തിൽ പ്രഷി ജേക്കബ്ബിന്റെ (56) ജീവിതം. മൂന്നു വർഷം മുമ്പ് ഇടുപ്പെല്ലുമാറ്റിവെക്കൽ ശസ്ത്രക്രിയക്കുശേഷമാണ് പ്രഷിയുടെ വീഴ്ച. കയ്യിലുള്ള സമ്പത്തെല്ലാം ചെലവഴിച്ച് ആകാവുന്ന ചികിത്സയെല്ലാം ചെയ്തിട്ടും പ്രഷിക്ക് എഴുന്നേൽക്കാനായിട്ടില്ല. കടംകയറി വീടും സ്ഥലവും ജപ്തി ഭീഷണിയിലാണിപ്പോൾ. പ്രഷിക്ക് വിദദ്ധ ചികിത്സയാണ് നിർദ്ദേശിക്കുന്നത്. ഇതിനായി വേണ്ടിവരുന്ന ചെലവുകൾക്കു മുന്നിൽ നിർധന കുടുംബത്തിനു മറുപടിയില്ല. പ്രഷിയുടെ വീഴ്ചയോടെയാണ് കുടുംബത്തിന്റെ അവസ്ഥതും പരിതാപകരമായി. പി എം എ വൈ പദ്ധതിയിൽ ഉൾപെടുത്തി അനുവദിച്ച വീടിന്റെ നിർമാണവും പാതിവഴിയിൽ കുടുങ്ങി.

കൂലിവേലക്കാരനായ ഭർത്താവ് ജേക്കബ്ബിന്റെ വരുമാനത്തിലാണ് നിലവിൽ കുടുംബത്തിന്റെ ആശ്രയം. ഇതു നിത്യചെലവുകൾക്കുപോലും തികയാത്തതിനാൽ നിലവിലെ ചികിത്സ തുടർച്ചയായി മുടങ്ങുകയാണ്. ഗൾഫ് നാടുകളിലടക്കം പോയി ജോലി ചെയ്തിരുന്ന പ്രഷി 13 വർഷം മുമ്പാണ് നാട്ടിലെത്തിയത്. വീടെന്ന സ്വപ്നം പോലും ഇപ്പോൾ ഇല്ലാത്ത സ്ഥിതിയാണ്. വീണ്ടും ഇടുപ്പെല്ലു മാറ്റിവക്കുന്ന ശസ്ത്രക്രിയയാണ് ആദ്യം വേണ്ടത്. ഇതിനായി ആറ് ലക്ഷത്തോളം വേണം. ഇതു കണ്ടെത്താനാണ് കട്ടിലിൽ കിടന്ന കനിവിനായി കൈനീട്ടുന്നത്. ചേർത്തല നഗരസഭ മൂന്നാംവാർഡംഗം ജോഷിതയുടെ സഹകരണത്തിൽ ചികിത്സക്കായി പ്രഷിയുടെ പേരിൽ ഫെഡറൽബാങ്ക് ചേർത്തല ശാഖയിൽ 10950100315799 (ഐ എഫ് എസ് സി കോഡ് FDRL0001095) എന്ന നമ്പരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഫോൺ: 6238284746.

Eng­lish Sum­ma­ry: Prashi now needs the care of good peo­ple to get up and walk

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.