19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 5, 2024
November 19, 2024
November 19, 2024
November 5, 2024
August 24, 2024
August 23, 2024
August 22, 2024
August 6, 2024
July 10, 2024
May 11, 2024

ചന്ദ്രയാൻ‑3 പകർത്തിയ പുതിയ ദൃശ്യങ്ങൾ പുറത്തു വിട്ട് ഐഎസ്ആർഒ

Janayugom Webdesk
ന്യൂഡല്‍ഹി
August 18, 2023 6:25 pm

ചന്ദ്രയാൻ‑3 പകർത്തിയ ചന്ദ്രന്റെ പുതിയ ദൃശ്യങ്ങൾ പുറത്തു വിട്ട് ഐഎസ്ആർഒ. ഇന്നലെ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെട്ട ശേഷം ലാൻഡർ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തു വിട്ടത്. വിക്രം ലാൻഡറിന്റെ ഡീബൂസ്റ്റിംഗ്‌ വിജയകരമായി പൂർത്തിയായതായും ഐഎസ്ആർഒ വ്യക്തമാക്കി.

കുറഞ്ഞ ദൂരം 113 കിലോമീറ്ററും കൂടിയ ദൂരം 157 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിൽ ലാൻഡറിനെ എത്തിച്ചെന്ന് ഐ എസ് ആർഒ പറഞ്ഞു. അടുത്ത ഡീബൂസ്റ്റിംഗ്‌ ഞായറാഴ്ച നടക്കും. ഓഗസ്റ്റ് 23‑നോ 24‑നോ ചന്ദ്രയാൻ‑3 ചാന്ദ്രോപരിതലത്തിലിറങ്ങുമെന്നാണ് ഐ എസ്‌ ആര്‍ ഒ അറിയിച്ചു.ഈ മാസം 20നാണ് അടുത്ത ഭ്രമണപഥം താഴ്ത്തല്‍.

17 ദിവസം ഭൂമിയെ വലം വച്ച ശേഷം ഓഗസ്റ്റ് ഒന്നിനാണ് ചന്ദ്രയാന്‍ മൂന്ന് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് നീങ്ങിയത്. ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക് ഗ്രൗണ്ട് സ്റ്റേഷനാണ് പേടകത്തെ നിയന്ത്രിക്കുന്നത്. ഐഎസ്ആര്‍ഒയുടെ ഏറ്റവും ജിഎസ്എല്‍വി മാര്‍ക്ക് 3 എന്ന വിക്ഷേപണ പേടകമാണ് ചന്ദ്രയാന്‍ 3നെ ഭ്രമണപഥത്തില്‍ എത്തിച്ചത്. ജൂലൈ 14‑ന് ഉച്ചകഴിഞ്ഞ് 2.35‑നാണ് പേടകത്തെ ഭൂമിയില്‍നിന്ന് വിക്ഷേപിച്ചത്.

Eng­lish summary;ISRO released new footage cap­tured by Chandrayaan‑3

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.