23 January 2026, Friday

Related news

January 21, 2026
January 21, 2026
January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026

സംസ്ഥാന ബിജെപിയിൽ പ്രകാശ് ജാവഡേക്കറിനെതിരെ അമർഷം

ബേബി ആലുവ
കൊച്ചി
September 4, 2023 10:10 pm

സംസ്ഥാന ബിജെപിയിൽ പ്രഭാരി പ്രകാശ് ജാവഡേക്കറിനെതിരെ അമർഷം പുകയുന്നു. സംസ്ഥാനത്തെ പാർട്ടിയുടെ വികാരം ദേശീയ നേതൃത്വത്തിന് മുമ്പിൽ അവതരിപ്പിക്കുന്നതിലും അർഹിക്കുന്ന പരിഗണന നേടിയെടുക്കുന്നതിലും പരാജയപ്പെടുന്നതായാണ് ആക്ഷേപം.
യോഗങ്ങളിൽ നിർദേശങ്ങൾ നൽകുന്നതിലപ്പുറം സംസ്ഥാന ഘടകത്തെ കണക്കിലെടുത്തുകൊണ്ടുള്ള ഇടപെടലുകളൊന്നും പ്രകാശ് ജാവഡേക്കറുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ലെന്ന അഭിപ്രായം അണികൾക്കിടയിലും ശക്തമാണ്. സംസ്ഥാന നേതൃത്വത്തെ പാടെ അവഗണിച്ച് ദേശീയ നേതൃത്വം ഏകപക്ഷീയമായി തീരുമാനം കൈക്കൊണ്ട് നടപ്പാക്കിയിരുന്ന രീതി ഇപ്പോഴും ആവർത്തിക്കപ്പെടുകയാണെന്നാണ് പരാതി. 

ജൂലൈയിൽ, വിവിധ സംസ്ഥാനങ്ങളിലെ മുൻ അധ്യക്ഷന്മാരടക്കമുള്ള നേതാക്കളെ ദേശീയ നിർവാഹകസമിതിയിലേക്ക് നാമനിർദേശം ചെയ്തപ്പോൾ കേരളത്തിൽ നിന്ന് ആരെയും പരിഗണിച്ചില്ല. സമിതിയിലുണ്ടായിരുന്ന ശോഭാ സുരേന്ദ്രൻ, അൽഫോണ്‍സ് കണ്ണന്താനം, ഒ രാജഗോപാൽ എന്നിവർ പുറത്തായി. വി മുരളീധരൻ‑കെ സുരേന്ദ്രൻ വിരുദ്ധ പക്ഷക്കാരനും മുൻ സംസ്ഥാന അധ്യക്ഷനുമായ പി കെ കൃഷ്ണദാസ് ക്ഷണിതാവ് മാത്രം. മുൻ പ്രസിഡന്റ് സി കെ പത്മനാഭൻ ചിത്രത്തിലേയില്ല. 

സംസ്ഥാന ഘടകത്തെ പരിഗണിക്കാതെ, എ കെ ആന്റണിയുടെ പുത്രൻ അനിൽ ആന്റണിയെ പാർട്ടിയിലേക്ക് ആനയിച്ച രീതിയും ഉയർന്ന സ്ഥാനത്ത് പ്രതിഷ്ഠിച്ചതും സംസ്ഥാന നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടിയിലെത്തിയ ഉടന്‍ ദേശീയ സെക്രട്ടറിയാക്കിയ അനിൽ ആന്റണിയെ ഇപ്പോൾ വക്താവുമാക്കി. അനിലിലൂടെ, ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് വലിയ ഒഴുക്കുണ്ടാകുമെന്നാണ് കണക്ക് കൂട്ടുന്നതെങ്കിൽ, എ പി അബ്ദുള്ളക്കുട്ടിയെ പരവതാനി വിരിച്ച് ആനയിച്ച് ദേശീയ വൈസ് പ്രസിഡന്റാക്കിയിട്ട് മുസ്ലിം സമുദായത്തിൽ നിന്ന് എത്ര പേർ ബിജെപിയിലേക്ക് വന്നുവെന്നാണ് വലിയൊരു വിഭാഗം നേതാക്കളുടെ ചോദ്യം. ടോം വടക്കൻ, സി വി ആനന്ദബോസ്, പി ടി ഉഷ എന്നിവരുടെ സ്ഥാനാരോഹണത്തിന്റെ കാര്യത്തിലും സംസ്ഥാനത്തെ പാർട്ടിയെ അവഗണിച്ചു. 

Eng­lish Summary:Anger against Prakash Javadekar in the state BJP
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.