
ബിജെപി വിരുദ്ധ പാര്‍ട്ടികളുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കാന്‍ പദ്ധതിയിട്ട് കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം. കോയമ്പത്തൂര്‍, മധുര, ദക്ഷിണ ചൈന എന്നീ മുന്നു ലോക്സഭാ സീറ്റുകളിലാണ് പാര്‍ട്ടി ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഡിഎംകെ- സിപിഐ,സപിഐ(എം) സഖ്യത്തിന് അനുകൂല നിലപാട് സ്വീകരിക്കാനാണ് അദ്ദേഹത്തിന് താല്പര്യവും. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഈ മൂന്ന് ലോക്സഭാ മണ്ഡലങ്ങളിൽ എംഎൻഎം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
പാർട്ടി സ്വീകരിക്കാൻ പോകുന്ന രാഷ്ട്രീയ നടപടികളെക്കുറിച്ച് കമൽഹാസൻ പാർട്ടി ജില്ലാതല പ്രവർത്തകരെ ധരിപ്പിച്ചതായും പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് വാർത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.കമല്‍ ഹാസനെ ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് കൂടുതല്‍ താല്പര്യപ്പെട്ടാല് അവരുടെ സീറ്റുകളില്‍ ഏതെങ്കിലും ഒന്നില്‍ മത്സരിപ്പിക്കാനായിരിക്കും ഡി എം കെ നിർദേശം. അങ്ങനെയെങ്കില്‍ കമലിനെ കോണ്‍ഗ്രസ് തങ്ങളുടെ ചിഹ്നത്തില്‍ തന്നെ മത്സിരിപ്പിക്കാന് തയ്യാറായേക്കും. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എംഎൻഎം സംസ്ഥാനത്തെ മൊത്തം വോട്ട് വിഹിതത്തിന്റെ 3.43 ശതമാനം നേടിയിരുന്നു.
സഖ്യമുണ്ടാക്കിയാൽ പാർട്ടി സീറ്റുകൾ നേടുമെന്ന് പാർട്ടി നേതൃത്വം അവകാശപ്പെടുന്നു. ബിജെപി ഒഴികേ ആരുമായും സഖ്യത്തിന് തയ്യാറാണെന്നാണ് പാർട്ടി നേതാക്കളുടെ നിലപാട്. പാർട്ടി സ്വീകരിച്ച രാഷ്ട്രീയ നിലപാടിനെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി എംഎൻഎം യുവജനവിഭാഗം സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഇരുചക്രവാഹന റാലിയും നടത്തും.
English Summary:
Kamal Haasan’s children will not be able to stand with the anti-BJP front in Tamil Nadu
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.