27 December 2025, Saturday

വനിതാ സംവരണ ബില്ല്:മുസ്ലീം സ്ത്രീകള്‍ക്ക് ഉപസംവരണം വേണമെന്ന് ജയ ബച്ചന്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 22, 2023 11:29 am

മുത്തലാഖില്‍ നിന്ന് മുസ്ലീം സത്രീകളെ രക്ഷിച്ചു എന്ന് വാദിക്കുന്ന ബിജെപി മുസ്ലീം സ്ത്രീകള്‍ക്ക് വനിതാ സംവരണം നല്‍കണമെന്ന് സമാജ് വാദി പാര്‍ട്ടി എംപി ജയ ബച്ചന്‍. 33 ശതമാനം സത്രീകള്‍ക്ക് തെരഞ്ഞെടുപ്പ് ടിക്കറ്റ് നല്‍കാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ പ്രത്യേകിച്ചും ന്യൂനപക്ഷ സമുദായങ്ങള്‍ക്ക്,നിങ്ങള്‍ മുത്തലാഖിനെ കുറിച്ച് സംസാരിച്ചല്ലോ.എന്നാൽ മുസ്‌ലിം സ്ത്രീകൾക്ക് ടിക്കറ്റ് കൊടുക്കൂ.

നിങ്ങൾ ശരിക്കും വനിതാ സംവരണം ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിയമം പാസാക്കൂ. നിങ്ങൾക്ക് കരുത്തുണ്ട്, മനസ്സ് കൂടി വെക്കണം,’ ജയ ബച്ചൻ രാജ്യസഭയിൽ പറഞ്ഞു.വനിതാ സംവരണം സംസ്ഥാന നിയമസഭകളിൽ നടപ്പാക്കുന്നതിൽ തന്റെ സംശയവും അവർ പ്രകടിപ്പിച്ചു.
2029ൽ സംവരണം നടപ്പാക്കുമോ എന്ന് ആർക്കറിയാം. സ്ത്രീകൾ തോൽക്കുമെന്ന് ഉറപ്പുള്ള സീറ്റുകളിൽ അവർക്ക് ടിക്കറ്റ് നൽകുമോ എന്നും അറിയില്ല.

എന്റെ പാർട്ടിയെ പ്രതിനിധീകരിച്ചുകൊണ്ട് സംവരണത്തിൽ ഉപസംവരണം കൂടി വേണമെന്ന് ഞാൻ ആവശ്യപ്പെടുകയാണ്. ആകെ സംവരണം ചെയ്ത സീറ്റുകളിൽ 20 ശതമാനമോ 15 ശതമാനമോ പിന്നാക്ക സമുദായങ്ങളിലുള്ള സ്ത്രീകൾക്ക്, പ്രത്യേകിച്ച് മുസ്‌ലിം ന്യൂനപക്ഷങ്ങൾക്ക് ഉപസംവരണം നൽകുന്നതും തലസ്ഥാന ഭരണപ്രദേശമായ ഡല്‍ഹിയില്‍ഉൾപ്പെടെ നേരിട്ടുള്ള നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതും ഞാൻ പിന്തുണക്കുന്നു, ജയാ ബച്ചന്‍ അഭിപ്രായപ്പെട്ടു

Eng­lish Summary:

Wom­en’s Reser­va­tion Bill: Jaya Bachchan wants sub-reser­va­tion for Mus­lim women

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.