23 January 2026, Friday

Related news

January 21, 2026
January 21, 2026
January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026

സില്‍വര്‍ ലൈന്‍ പദ്ധതി ജനങ്ങള്‍ക്ക് ആവശ്യമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാല്‍

കേരള സര്‍ക്കാരിനും, കേരളീയത്തിനും അഭിനന്ദനങ്ങള്‍ 
Janayugom Webdesk
തിരുവനന്തപുരം
November 8, 2023 1:38 pm

സില്‍വര്‍ലൈന്‍ പോലെയുള്ള പദ്ധതികള്‍ ജനങ്ങള്‍ക്ക് ആവശ്യമാണെന്നും അതിനെ നമ്മള്‍ പിന്തുണയ്ക്കണമെന്നും മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാല്‍. സ്വകാര്യ വാര്‍ത്താമാധ്യമത്തോട് സംസാരിക്കവേയാണ് അദ്ദേഹം കെ റെയിലിനെ പിന്തുണയ്ക്കുമെന്ന് പറഞ്ഞിരിക്കുന്നത്. 

എതു പാര്‍ട്ടിയാണ് ചെയ്യുന്നതെന്നോ ആര്‍ക്കാണ് അതിന്‍റെ ക്രെഡിറ്റ് പോകുന്നത് എന്നതല്ല വിഷയം, മറിച്ച് അതിലൂടെ ജനങ്ങള്‍ക്ക് എന്ത് ഗുണം എത്തിക്കാന്‍ കഴിയുമെന്നതാണ് നോക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനം സാമ്പത്തീകമായ ഞെരുക്കം ഉണ്ടെന്നുള്ളത് ശരിയാണ് എങ്കിലും സര്‍ക്കാരിന്‍റെ നയപരിപാടികള്‍ ജനങ്ങളില്‍ എത്തിക്കാന്‍ ചെയ്യുന്നതിനെ എങ്ങനെ കുറ്റം പറയാന്‍ കഴിയുമന്ന് രാജഗോപാല്‍ അഭിപ്രായപ്പെട്ടു. കേരള സര്‍ക്കാരിനെയും കേരളീയത്തെയും അദ്ദേഹം അഭിനന്ദിച്ചു.

കേരളീയം നല്ല പരിപാടിയാണെന്നും സത്യം എന്താണെന്ന് അറിയാന്‍ വേണ്ടിയാണ് പരിപാടിയില്‍ പങ്കെടുത്തതെന്നും ഒ രാജഗോപാല്‍ പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്ന നല്ല കാര്യങ്ങള്‍ അറിയിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും ജനങ്ങള്‍ക്ക് നല്ലതാണോ എന്നതാണ് അളവുകോലെന്നും അതില്‍ ഒരു തെറ്റും കാണുന്നില്ലെന്നും രാജഗോപാല്‍ ചൂണ്ടിക്കാട്ടി 

Eng­lish Sum­ma­ry: Senior BJP leader O Rajagopal said that the peo­ple need the Sil­ver Line project

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.