വിദേശവനിമയ ചട്ടങ്ങളില്‍ തിരിമറി കാട്ടിയതിന് എഡ്-ടെക് സ്ഥാപനമായ ബൈജൂസിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചതായി റിപ്പോര്‍ട്ട്. സിഎൻബിസി-ടിവി18 ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വിദേശ വിനിമയ നിയമത്തില്‍ സ്ഥാപനം 9,000 കോടിയുടെ അഴിമതി നടത്തിയതായി ഇഡി അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേ സമയം നോട്ടീസ് ലഭിച്ചു എന്ന റിപ്പോര്‍ട്ട് ബൈജൂസ് നിഷേധിച്ചു. ഇഡിയില്‍ നിന്ന് അത്തരത്തില്‍ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. വിഷയത്തില്‍ ഇഡി പ്രതികരിച്ചിട്ടില്ല.
English Summary: Enforcement Directorate notice to Baijus
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.