19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 14, 2024
December 13, 2024
December 3, 2024
December 3, 2024
December 2, 2024
March 5, 2024
March 4, 2024
February 23, 2024
February 21, 2024

കര്‍ഷകനേതാക്കളെയും പെണ്‍മക്കള്‍ അടക്കമുള്ള കുടുംബാംഗങ്ങളെയും ആക്ഷേപിച്ച് പരാമര്‍ശം

ഹരിയാനമന്ത്രിയെ പുറത്താക്കണമെന്നാവശ്യവുമായി കര്‍ഷക സംഘടനകള്‍ 
Janayugom Webdesk
ന്യൂഡല്‍ഹി
December 1, 2023 4:44 pm

കര്‍ഷക നേതാക്കളുടെ ഭാര്യമാര്‍, പെണ്‍മക്കളെയും ആക്ഷേപിച്ച് പരാമര്‍ശം നടത്തിയ ഹരിയാന കൃഷി മന്ത്രി ദലാലിനെ പുറത്താക്കണമെന്ന ആവശ്യവുമായി കര്‍ഷക സംഘടനകള്‍ രംഗത്ത്. വിവിധ കര്‍ഷകസംഘടനകളെയും,സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ ഖാപ് പഞ്ചായത്തുകളെയും പ്രതിപക്ഷ നേതാക്കളേയും മന്ത്രി ആക്ഷേപിച്ചിരുന്നു.2020–2021ൽമോഡി സർക്കാർ കൊണ്ടുവന്ന മൂന്ന് വിവാദ കർഷക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തിയിൽ ഒരു വർഷം നീണ്ട പ്രക്ഷോഭത്തിന് നേതൃത്വം നൽകിയിരുന്നു, ഒടുവിൽ അത് റദ്ദാക്കേണ്ടി വന്നു.

കഴിഞ്ഞ ദിവസം ലോഹരു നിയോജക മണ്ഡലത്തിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യവേ, ബിജെപി നേതാവ് കൂടിയായ ദലാൽ, സ്വാർത്ഥ ലക്ഷ്യങ്ങൾക്കായി പ്രക്ഷോഭത്തിന് പ്രേരിപ്പിക്കുന്ന കർഷക നേതാക്കളെ സൂക്ഷിക്കണമെന്ന് പൊതുയോഗത്തില്‍ പറഞ്ഞു. അവർ ഇവിടെ വെറുതെ ഇരിക്കുകയായിരുന്നു. അവരെയൊക്കെ എനിക്കറിയാം. കൂടുതല്‍ പരഞ്ഞാല്‍ മോശമായി സംസാരിക്കേണ്ടിവരുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.കര്‍ഷക നേതാക്കള്‍ക്ക് സ്വന്തം ഭാര്യമാരെ ശ്രദ്ധിക്കാന്‍ കഴിയുന്നില്ല അവർ കർഷകരുടെ രക്ഷകരാണെന്ന് അവകാശപ്പെടുന്നു. അവരെയെല്ലാം എനിക്കറിയാം. ഇവരിൽ ചിലർക്കെതിരെ മൂന്ന് ക്രിമിനൽ കേസുകളും ചിലർക്ക് അഞ്ച് ക്രിമിനൽ കേസുകളുമുണ്ട്. ഒരാളുടെ മരുമകൾ ഒളിച്ചോടി, . അവർ നിങ്ങളുടെ നേതാക്കളാണെന്ന് അവകാശപ്പെടുന്നു, ദലാൽ പറയുന്നു.

അദ്ദേഹത്തിന്‍റെ പ്രസംഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി, തുടര്‍ന്ന് ക്ഷമാപണം നടത്തി .ദലാലിന്റെ വാക്കുകൾ സാധാരണ കർഷകർക്ക് വേണ്ടിയാണെന്നും ചില സ്വയം കർഷക നേതാക്കൾക്കുള്ളതല്ലെന്നും ഹരിയാന ബിജെപി വക്താവ് സഞ്ജയ് ശർമ്മ പറഞ്ഞു. കർഷക നേതാക്കൾ എന്ന് വിളിക്കപ്പെടുന്നവർ കൃഷി പോലും ചെയ്യുന്നില്ല. എന്നാൽ അവരുടെ ഉപജീവനമാർഗം മുഴുവൻ നടത്തുന്നത് കർഷകരുടെ സമരത്തിലാണ്. ഇത്തരം സ്വയം പ്രഖ്യാപിത നേതാക്കൾക്കെതിരെ കർഷകര്‍ ജാഗരൂകരാകണമെന്നും സ‍ഞ്ജയ് ശര്‍മ്മ പറഞ്ഞു.എന്നാല്‍ മന്ത്രിയുടെ ആക്ഷേപത്തില്‍ കര്‍ഷകര്‍ രോഷകുലരാണ്. ദലാലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ കിസാൻ യൂണിയൻ (ബികെയു) വ്യാഴാഴ്ച കർണാലിൽ പ്രകടനം നടത്തുകയും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന് നിവേദനം നൽകുകയും ചെയ്തു.ദലാലിന്‍റെ പ്രസംഗം ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല. പ്രക്ഷോഭം നടത്തുന്ന കർഷകരെക്കുറിച്ച് വിദ്വേഷകരവും അസഭ്യവുമായ പരാമർശങ്ങൾ പറഞ്ഞു.

കര്‍ഷ നേതാക്കളുടെ മരുമക്കളേയും, പെൺമക്കളേയും സംബന്ധിച്ച നടത്തിയ പരാമർശങ്ങളെ ആർക്കും ന്യായീകരിക്കാൻ കഴിയില്ല. മുഖ്യമന്ത്രിക്ക് നല്‍കിയ നിവദനത്തില്‍ മന്ത്രി ഉപയോഗിച്ച ഭാഷ പറയാന്‍ പോലും ഞങ്ങൾക്ക് തങ്ങള്‍ക്ക് അറപ്പാണെന്നും പറയുന്നു. ദലാലിന്റെ പ്രസ്താവനയ്‌ക്കെതിരെ ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധമാണ് നിലനില്‍ക്കുന്നത്, ഇത് കാരണം സർക്കാരിനെ എല്ലായിടത്തും വിമർശിക്കുന്നു. കർണാലിൽ പ്രതിഷേധം സംഘടിപ്പിക്കാൻ തങ്ങല്‍ നിർബന്ധിതരായതായിനേതാക്കള്‍ പറയുന്നു. ഈ മെമ്മോറാണ്ടത്തിലൂടെ ദലാലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും അദ്ദേഹത്തിനെതിരെ കർശന നടപടിയെടുക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.

മന്ത്രിക്കെതിരെ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് സംഘടന നിവേദനത്തിലൂടെ മുഖ്യമന്ത്രിയെ അറിയിച്ചുനരേഷ് ടികൈത്തിന്റെ ദേശീയ തലത്തിലുള്ള ബികെയു ജില്ലാ പ്രസിഡന്റ് രത്തൻ മാൻ പ്രതിഷേധ പ്രകടനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് ഒരു വർഷം നീണ്ട കർഷക പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) ഹരിയാന മന്ത്രിസഭയിൽ നിന്ന് ദലാലിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുകയാണ് .

മന്ത്രിയുടെ പരാമർശത്തെ സംഘടന ശക്തമായി അപലപിച്ചിരിക്കുകയാണ് . കർഷക പ്രസ്ഥാനത്തിന്റെ പ്രവർത്തകരെ തരംതാഴ്ത്തുക മാത്രമല്ല, അതിലുപരിയായി, സ്ത്രീകളുടെ മൊത്തത്തിലുള്ള മാന്യതയെ അപമാനിക്കുകയും ചെയതിരിക്കുകയാണെന്നും ജെപി ദയാല്‍ പറഞ്ഞു.ദയാലിന്‍റെ പരാമര്‍ശത്തിനെതിരെ കോൺഗ്രസ് നേതാവും മുൻ ഹരിയാന മന്ത്രിയുമായ കിരൺ ചൗധരി, മന്ത്രിയുടെ പ്രസ്താവനയെ അങ്ങേയറ്റം ലജ്ജാകരവും ഒരു രാഷ്ട്രീയ നേതാവിന് ചേരാത്തതുമാണെന്ന് വിശേഷിപ്പിച്ചു. കർഷക നേതാക്കളുടെ കുടുംബത്തിലെ സ്ത്രീകളെക്കുറിച്ചോ മറ്റാരെങ്കിലുമോ അഭിപ്രായം പറയാൻ ഒരു രാഷ്ട്രീയ നേതാവിന് അർഹതയില്ലെന്ന് ചൗധരി വ്യക്തമാക്കി, ദലാൽ വിവാദ പ്രസ്താവനകൾ നടത്താറുണ്ടെന്നും ഡൽഹി പ്രതിഷേധത്തിനിടയിലും കർഷകരുടെ മരണത്തെക്കുറിച്ച് നിർവികാരമായ പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്നും ആരോപിച്ചു.

ദലാലിന്റെ പരാമർശത്തിനെതിരെ ഫോഗട്ട് ഖാപ് പഞ്ചായത്ത് യോഗം ചേരുകയും പ്രസ്താവനയെ അപലപിക്കുകയും ചെയ്തു. ദലാലിൽ നിന്ന് മാപ്പ് പറയണമെന്ന് ഖാപ് ആവശ്യപ്പെട്ടതായി പഞ്ചായത്ത് പ്രസിഡന്റ് ബൽവന്ത് ഫോഗട്ട് പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മുഖ്യമന്ത്രി ഖട്ടറും തങ്ങളുടെ സർക്കാരിൽ എം‌എൽ‌എമാരും മന്ത്രിമാരും ആയി തിരഞ്ഞെടുത്തത് എങ്ങനെയുള്ള ആളുകളെയാണെന്ന് ചിന്തിക്കണം. തങ്ങള്‍ ഒരാഴ്ച കാത്തിരിക്കും, മന്ത്രി മാപ്പ് പറയുകയോ മുഖ്യമന്ത്രി അദ്ദേഹത്തിനെതിരെ നടപടിയെടുക്കുകയോ ചെയ്തില്ലെങ്കിൽ, ഈ വിഷയത്തിൽ ഞങ്ങൾ സർവ ഖാപ് പഞ്ചായത്തിന്റെ യോഗം വിളിക്കും ബല്‍വന്ത് ഫോഗട്ട് പറയുന്നു

Eng­lish Summary:
Remarks against farm­ers lead­ers and fam­i­ly mem­bers includ­ing daughters

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.