23 January 2026, Friday

Related news

January 23, 2026
January 21, 2026
January 21, 2026
January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026

പോക്സോ കേസിൽ ബിജെപി എംഎൽഎ കുറ്റക്കാരനെന്ന് കോടതി

Janayugom Webdesk
സോൻഭദ്ര (യുപി)
December 13, 2023 12:57 pm

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ബിജെപി എംഎല്‍എ കുറ്റക്കാരനെന്ന് കോടതി. ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിലെ ദുദ്ദി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് ഗോണ്ട്. ഗോണ്ട് കുറ്റക്കാരനാണെന്ന് പ്രാദേശിക കോടതി പറഞ്ഞു. ഒൻപത് വർഷം മുമ്പത്തെ കേസിലാണ് പ്രഖ്യാപനം. 

2014 നവംബർ 4 നാണ് സംഭവം നടന്നത്. 

കേസില്‍ ബിജെപി എംഎൽഎയെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. കേസ് നടക്കുമ്പോള്‍ സ്ഥലത്തെ ഗ്രാമപ്രഥാന്‍ ആയിരുന്നു ഇയാളുടെ ഭാര്യ. 

376 (ബലാത്സംഗം), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തലിനുള്ള ശിക്ഷ), പോക്സോ എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. 

Eng­lish Sum­ma­ry: Court finds BJP MLA guilty in POCSO case

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.