22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 20, 2024
November 20, 2024
November 19, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024
November 17, 2024

പ്രധാനമന്ത്രി പ്രസംഗിച്ച വേദിയില്‍ കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിക്കാനെത്തി

ബിജെപി– കെഎസ് യു,യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം
Janayugom Webdesk
തിരുവനന്തപുരം
January 4, 2024 3:46 pm

പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രസംഗിച്ച വേദിയില്‍ കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാണക വെള്ളം തളിക്കാന്‍ എത്തിയത് ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷത്തിനിടയാക്കി. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ നായ്ക്കനാലിന് സമീപമായിരുന്നു സംഘര്‍ഷം.യൂത്ത് കോൺഗ്രസ്, ബിജെപി പ്രവർത്തകർ മുദ്രാവാക്യങ്ങളുമായി നേർക്ക് നേരെ അണി നിരന്നതോടെ ഏറ്റുമുട്ടലിന്റെ വക്കിലെത്തി.

യൂത്ത് കോൺഗ്രസ് പ്രതിഷേധത്തെ കുറിച്ച് അറിഞ്ഞ ബിജെപിക്കാർ നായ്ക്കനാലിലെ വേദിയിലേക്കുള്ള വഴിയിൽ തമ്പടിച്ചിരുന്നു. പ്രതിഷേധത്തെ കുറിച്ച് നേരത്തേ തന്നെ സൂചന ലഭിച്ചിരുന്ന പോലീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നടുവിലാലിലെ കവാടത്തിനു മുന്നിൽ തടഞ്ഞു. ക്ഷേത്ര മൈതാനത്തിനുള്ളിൽ ബിജെപിക്കാരും പുറത്ത് റോഡിൽ കുത്തിയിരുന്ന് കെഎസ്‍യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരും മുദ്രാവാക്യം വിളിച്ചു.

പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങിയതോടെ കൂടുതൽ പൊലീസും സ്ഥലത്തെത്തി, ഇതിനിടയിൽ ബിജെപി ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ കൂടുതൽ ബിജെപി പ്രവർത്തകരും എത്തിയതോടെ സംഘർഷം രൂക്ഷമായി. ഇതിനിടെ ബിജെപി – യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഉന്തും തളുമുണ്ടായി. പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കാൻ ശ്രമിച്ചു. സംഘർഷം രൂക്ഷമാകുമെന്ന് കണ്ടതോടെ കെഎസ്‍യുക്കാരെയും യൂത്ത് കോൺഗ്രസുകാരെയും പോലീസ് അറസ്റ്റുചെയ്ത് നീക്കി. ഇതിനിടെ പ്രധാനമന്ത്രിയുടെ വേദിയിൽ ചാണക വെള്ളം തളിക്കാൻ പൊലീസ് സൗകര്യം ചെയ്തുകൊടുക്കുന്നു എന്നാരോപിച്ച് ബിജെപി പ്രവർത്തകർ പോലീസുമായി വാക്കേറ്റവുമുണ്ടാക്കി. മോഡിയുടെ സമ്മേളനത്തിന് വേദി ഒരുക്കുന്നതിനായി കൊമ്പുകൾ മുറിച്ചു മാറ്റിയ ആൽമരത്തിന് ചുവട്ടിലായിരുന്നു സംഘർഷം.

Eng­lish Summary:
KSU and Youth Con­gress work­ers came to sprin­kle dung water on the plat­form where the Prime Min­is­ter spoke

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.